മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് വ്യാഴാഴ്ച എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, എറണാകുളം ടൗൺ സൗത്ത്, ഹാർബർ ക്രൈം, കളമശ്ശേരി, തോപ്പുംപടി, റൂറൽ പോലീസ് പരിധിയിലെ രാമമംഗലം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പൂണിത്തുറ വില്ലേജ് ചമ്പക്കര മാർക്കറ്റിന് സമീപം കെ.എൽ 39 ബി 5887 നമ്പർ ഓട്ടോയിൽ നിന്നും മലിന ജലം ഒഴുക്കിയതിന് പാലക്കാട് പട്ടാമ്പി കോഴിക്കര മുക്കുന്നത്ത് വളപ്പിൽ വീട്ടിൽ ഫൈസലി(46)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേവര വെണ്ടുരുത്തി പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് നേവൽ ബേസ് ഗട്ടർ ബ്രിഡ്ജ്, കോർട്ടേഴ്സ് നമ്പർ 301 ൽ വി.ജെ സെബാസ്റ്റ്യ(41)നെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വാത്തുരുത്തി ബോട്ട് ഈസ്റ്റ് പുതിയ റോഡിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പാലക്കാട് മണ്ണാർക്കാട് വെണ്ണക്കോട് വീട്ടിൽ മനീഷ് മോഹനൻ (28), പാലക്കാട് മണ്ണാർക്കാട് നല്ലപണി വീട്ടിൽ പ്രസാദ് (40) എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ 35 എഫ് 7577- നമ്പർ ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ കളമശ്ശേരി ബിവറേജസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവ എടത്തല മോളാർക്കുടി വീട്ടിൽ എം.എസ് മുഹമ്മദ് ഷഫീഖ് (23), കെ. എൽ 41 എഫ് 8117- നമ്പർ ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ കളമശ്ശേരി ബിവറേജസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവയിൽ കുഴിവേലിപ്പടി സൈദുകുടി വീട്ടിൽ എസ്. എ സിറാജ് (31) എന്നിവരെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മുണ്ടംവേലി സാന്തോം പള്ളിക്ക് മുൻവശം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് സെബാസ്റ്റ്യനെ (50) പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പൊലീസ് പരിധിയിൽ രാമമംഗലം പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Littering: Eight more cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.