മാലിന്യം തള്ളൽ: കൊച്ചിയിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ വെള്ളിയാഴ്ച പൊലീസ് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ പള്ളുരുത്തി കസബ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ ക്രൈം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി കൊടിക്കൽ വീട്ടിൽ സതിദേവി(62)യെ പ്രതിയാക്കി പള്ളുരുത്തി കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കലൂർ വടക്കേടത്ത് 36/1401 വീട്ടിൽ വി.സി ചിത്ര(63)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സീകേ ഗ്രീൻ കെയർ ഏജൻസിസ് എന്ന സ്ഥാപനത്തിലെ അസംസ്കൃത വസ്തുക്കൾ അടങ്ങിയ മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിയതിന് മട്ടാഞ്ചേരി പടിഞ്ഞാറേപള്ളി 12/828 വീട്ടിൽ എം.കെ ഫിറോസ് (34), പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആസാം സ്വദേശി മിനാഹ്ജുൾ ഇസ്ലാം (23), ബീഹാർ സ്വദേശി ബോജ് കുമാർ ബൈത്ത എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.