കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സ്ഥാനാർഥികളെ നാളെ നിശ്ചയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ചേരുന്ന പാർലമെന്‍ററി ബോർഡ് യോഗത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കും. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നീ സീറ്റുകളാണ് പാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതാണെന്നും ഷേക്ക് പി. ഹാരിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.