കൊച്ചി: വായ്പ കുടിശ്ശികക്കാരുടെ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് സഹകരണ സൊസൈറ്റികൾക്കും ബാങ്കുകൾക്കും കുടിശ്ശിക ഈടാക്കാമെന്ന് ഹൈകോടതി. വായ്പക്കാരൻ സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിൽ പിടിച്ചെടുക്കുന്നത് തടയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചിന്‍റെ മുൻ ഉത്തരവ് ഉദ്ധരിച്ച് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
ഇടുക്കി ജില്ല പൊലീസ് കോഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത രണ്ടുപേരുടെ കുടിശ്ശിക പെൻഷനിൽനിന്ന് തിരികെ പിടിക്കാൻ തടസ്സം വന്നതിനെതിരെ സൊസൈറ്റി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത എ.എസ്.ഐമാരായ പി.എം. അനൂബ്, അബ്സർ മുഹമ്മദ്കുട്ടി എന്നിവരുടെ പെൻഷൻ ആനുകൂല്യത്തിൽനിന്ന് വായ്പ കുടിശ്ശിക ഈടാക്കുന്നതിനാണ് തടസ്സം നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.