കൊച്ചി: നാട്ടിലുള്ളവരിൽനിന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും വായ്പാ ക ുടിശ്ശിക ഈടാക്കാൻ വിദേശ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ ഏജൻസി കളെ നിയോഗിക്കാനാവില്ലെന്ന് ഹൈേകാടതി. നയതന്ത്ര തലത്തിൽ കേസ് നടപടികൾ സ്വീകരിക്ക ുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്ന ിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സൗദിയിലെ അൽ റാഹ്ജി ബാങ്കിെൻറ റിയാദ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും നാട്ടിലെത്തിയ തന്നെ ബാങ്കിനു വേണ്ടി കുടിശ്ശിക പിരിക്കാനെത്തിയ ഏജൻസിക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് സൗദി അറേബ്യയിൽ നഴ്സായിരുന്ന കൊല്ലം കൊട്ടറ സ്വദേശിനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മുംൈബയിലെ ബിൽകിഷ് അസോസിയേറ്റ്സിനായി കേരളത്തിൽ പ്രവർത്തിക്കുന്ന കെ.ജി.എം അസോസിയേറ്റ്സിെൻറ പേരിൽ മലയാളികളായ അജിത്, പ്രദീപ് എന്നിവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഹരജിയിൽ പറയുന്നു. തുടർന്ന് 2500 സൗദി റിയാൽ അടച്ചു. 50,000 റിയാൽ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പരാതി നൽകിയെങ്കിലും അന്വേഷണം ഫലപ്രദമായിരുന്നില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. അൽ റാഹ്ജി ഉൾപ്പെടെ വിവിധ വിദേശ ബാങ്കുകളുടെ കസ്റ്റമർ കോഒാഡിനേഷൻ സെൻററുകൾ മാത്രമാണുള്ളതെന്നും പണം പിരിക്കുന്നില്ലെന്നുമാണ് മുംൈബയിലെ ഏജൻസി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
കുടിശ്ശികക്കാരിൽ നിന്ന് തുക ഇൗടാക്കാൻ ബാങ്കുകൾ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ പാടില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്കിെൻറ സർക്കുലറുണ്ട്. സംസ്ഥാനത്ത് വിദേശ ബാങ്കുകളുടെ അനധികൃത കലക്ഷൻ ഏജൻറുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർേദശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
ഹരജിക്കാരിക്കും കുടുംബത്തിനും ഇപ്പോൾ ഏജൻസിയിൽനിന്ന് ഭീഷണികളില്ലെന്നും ഭാവിയിൽ ഇത്തരം സംഭവമുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും ഡി.ജി.പി ഉറപ്പു നൽകിയതിനെത്തുടർന്ന് ഇക്കാര്യം രേഖപ്പെടുത്തി കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.