തിരുവനന്തപുരം: വിദ്യാർഥികൾക്ക് മൊബൈൽ വാങ്ങാൻ പലിശരഹിത വായ്പക്ക് തുടക്കം കുറിച്ചതായും നെല്ല് സംഭരണത്തിനും സംസ്കരണത്തിനുമായി ആഗസ്റ്റിൽ സഹകരണ കണ്‍സോർട്യം ആരംഭിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്ക് ഓണ്‍ലൈൻപഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ സഹകരണസംഘങ്ങൾ, ബാങ്കുകൾ എന്നിവ വഴി പലിശരഹിതവായ്പ അനുവദിക്കുന്ന പദ്ധതി കേരള ബാങ്ക് വഴിയും ലഭ്യമാക്കും. 8000 വായ്പയാണ് ലക്ഷ്യം.
സംസ്ഥാനത്താകെ അധികാരപരിധിയുള്ള പുതിയ നെല്ല് സഹകരണ സംഘം രൂപവത്കരിക്കും. പാലക്കാട് റൈസ്മിൽ മാതൃകയിൽ രണ്ട് ആധുനിക റൈസ്മിൽ സ്ഥാപിക്കും. ആരോഗ്യപ്രശ്നങ്ങളുള്ള സഹകാരികൾക്ക് അടിയന്തരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി പദ്ധതിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.