ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി: കോ ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം പ​രി​ഷ്​​ക​രി​ച്ചു

കോ​ഴി​ക്കോ​ട്​: ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ സം​സ്​​ഥാ​ന കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം പ​രി​ഷ്​​ക​രി​ച്ചു.
നേ​രി​ട്ട്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ ​ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തു​കാ​ര​ണം  തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന്​ വ​ലി​യ കാ​ല​താ​മ​സ​മു​ണ്ടാ​യി​രു​ന്നു.
ഇ​ത്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ​ദ്ധ​തി​ക​ൾ​ക്ക്​ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ന​ൽ​കി​യ അം​ഗീ​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ന്​  പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ത്​ ഇ​നി ജി​ല്ല ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മു​ഖേ​ന മാ​ത്ര​മേ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക്​ അ​യ​ക്കാ​നാ​വൂ. നൂ​ത​ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​െ​ൻ​റ അ​നു​മ​തി തേ​ടു​േ​മ്പാ​ഴും ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ക്കു​റി​പ്പ്​ ചേ​ർ​ക്ക​ണം.

പ​ദ്ധ​തി നി​ർ​വ​ഹ​ണം സം​ബ​ന്ധി​ച്ച്​ ഒാ​ഡി​റ്റ്​ കു​റി​പ്പി​ന്മേ​ലു​ള്ള അ​പ്പീ​ലും സാ​ധൂ​ക​ര​ണ​വും ജി​ല്ലാ​ത​ല ഒാ​ഡി​റ്റ്​  മോ​ണി​റ്റ​റി​ങ്​ സ​മി​തി​ക്കാ​ണ്​ ഇ​നി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇൗ ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ലും അ​പ്പീ​ൽ  ഉ​ണ്ടാ​യാ​ൽ അ​വ വ​കു​പ്പു​ത​ല തീ​രു​മാ​ന​ത്തി​ന്​ ന​ൽ​ക​ണം. ഇ​വ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ൽ  അം​ഗീ​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കി​ല്ല.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​മാ​യ​ല്ലാ​തെ വ​കു​പ്പു​ത​ല​ത്തി​ൽ ന​ട​പ​ടി  സ്വീ​ക​രി​േ​ക്ക​ണ്ട വി​ഷ​യ​ങ്ങ​ളും ഇ​നി കോ ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്കേ​ണ്ട.
അ​ടി​യ​ന്ത​ര  സ്വ​ഭാ​വ​മു​ള്ള​വ സ​ർ​ക്കാ​റി​ന്​ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഇ^​മെ​യി​ലാ​യും അ​യ​ക്ക​ണം. ഒ​രു വി​ഷ​യ​ത്തി​ൽ  കോ ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ച​ർ​ച്ച​ചെ​യ്​​ത്​ തീ​ർ​പ്പാ​ക്കി​യ​ത്​ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​പ​ക്ഷം വീ​ണ്ടും  സ​മ​ർ​പ്പി​ക്ക​രു​ത് എ​ന്നും ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ റി​പ്പോ​ർ​േ​ട്ടാ  ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം അ​വ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​നോ വ​കു​പ്പ്​ മേ​ധാ​വി​േ​യാ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - local body dept kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.