തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി: കോ ഒാഡിനേഷൻ കമ്മിറ്റിക്ക് സമർപ്പിക്കാനുള്ള നടപടിക്രമം പരിഷ്കരിച്ചു
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റിയുടെ അനുമതിക്ക് സമർപ്പിക്കാനുള്ള നടപടിക്രമം പരിഷ്കരിച്ചു.
നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ ആവശ്യമായ വിവരങ്ങൾ പലപ്പോഴും ഉൾപ്പെടുത്താത്തതുകാരണം തീരുമാനമെടുക്കുന്നതിന് വലിയ കാലതാമസമുണ്ടായിരുന്നു.
ഇത് പരിഹരിക്കുന്നതിനാണ് നടപടിക്രമങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി നൽകിയ അംഗീകാരവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന് പരാതി ഉണ്ടെങ്കിൽ അത് ഇനി ജില്ല ആസൂത്രണസമിതിയുടെ സെക്രേട്ടറിയറ്റ് മുഖേന മാത്രമേ കോഒാഡിനേഷൻ കമ്മിറ്റിക്ക് അയക്കാനാവൂ. നൂതന പദ്ധതികൾ സംബന്ധിച്ച് സർക്കാറിെൻറ അനുമതി തേടുേമ്പാഴും ജില്ലാതല കമ്മിറ്റിയുടെ സഹായക്കുറിപ്പ് ചേർക്കണം.
പദ്ധതി നിർവഹണം സംബന്ധിച്ച് ഒാഡിറ്റ് കുറിപ്പിന്മേലുള്ള അപ്പീലും സാധൂകരണവും ജില്ലാതല ഒാഡിറ്റ് മോണിറ്ററിങ് സമിതിക്കാണ് ഇനി സമർപ്പിക്കേണ്ടത്. ഇൗ സമിതിയുടെ തീരുമാനത്തിലും അപ്പീൽ ഉണ്ടായാൽ അവ വകുപ്പുതല തീരുമാനത്തിന് നൽകണം. ഇവ കോഒാഡിനേഷൻ കമ്മിറ്റിയിൽ അംഗീകാരത്തിന് പരിഗണിക്കില്ല.
ജനകീയാസൂത്രണ പദ്ധതിയുമായല്ലാതെ വകുപ്പുതലത്തിൽ നടപടി സ്വീകരിേക്കണ്ട വിഷയങ്ങളും ഇനി കോ ഒാഡിനേഷൻ കമ്മിറ്റിക്ക് സമർപ്പിക്കേണ്ട.
അടിയന്തര സ്വഭാവമുള്ളവ സർക്കാറിന് നൽകുന്നതോടൊപ്പം ഇ^മെയിലായും അയക്കണം. ഒരു വിഷയത്തിൽ കോ ഒാഡിനേഷൻ കമ്മിറ്റി ചർച്ചചെയ്ത് തീർപ്പാക്കിയത് പ്രത്യേക സാഹചര്യമില്ലാത്തപക്ഷം വീണ്ടും സമർപ്പിക്കരുത് എന്നും കമ്മിറ്റി പരിഗണിക്കുന്ന വിഷയത്തിൽ കൂടുതൽ വിവരങ്ങളോ റിപ്പോർേട്ടാ ആവശ്യമായി വരുന്നപക്ഷം അവ അഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ വകുപ്പ് മേധാവിേയാ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.