തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം കമീഷൻ പുറത്തിറക്കി. ഇതേതുടർന്ന് പത്രിക സമർപ്പണം ആരംഭിച്ചു. ആദ്യദിവസം 72 പത്രികകൾ മാത്രമാണ് ലഭിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണം. നവംബർ 19 വരെ പത്രിക നൽകാം. രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിലാണ് സമയം. അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. ജാഥ പാടില്ല. കൂട്ടംകൂടാൻ പാടില്ല. 20ന് സൂക്ഷ്മ പരിശോധന. 23 വരെ പിൻവലിക്കാം.
ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ സമിതികൾ ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.