ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 11:27 IST

തിരുവനന്തപുരം കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ വിജയിച്ചു

തിരുവനന്തപുരം കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ വിജയിച്ചു.

2020-12-16 11:20 IST

കെ ശ്രീകുമാർ തോറ്റു

തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പരാജയപ്പെട്ടു. കരിക്കകം വാർഡില ബി.ജെ.പി സ്​ഥാനാർഥിയായ കുമാരനോടാണ്​ പരാജയപ്പെട്ടത്​. എൽ.ഡി.എഫി​െൻറ രണ്ടു മേയർ സ്​ഥാനാർഥികളും പരാജയപ്പെട്ടിരുന്നു. എ.ജി. ഒലീനയും പുഷ്​പലതയുമാണ്​ തോറ്റത്​.

2020-12-16 11:17 IST

ആന്തൂരിൽ പ്രതിപക്ഷമില്ല

ആന്തൂർ നഗരസഭയിൽ എൽ.ഡി.എഫിന്​ ഏകപക്ഷീയ ജയം. ഇത്തവണയും ആന്തൂരിൽ പ്രതിപക്ഷമില്ല. 

2020-12-16 11:16 IST

തൊടുപുഴയിൽ ആർക്കും ഭൂരിപക്ഷമില്ല

തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫ്​ 12, എൽ.ഡി.എഫ്​ 12, ബി.ജെ.പി എട്ട്​, യു.ഡി.എഫ്​ വിമതർ രണ്ട്​ എന്നിങ്ങനെയാണ്​ ജയം. കേവല ഭൂരിപക്ഷത്തിന്​ 18 സീറ്റുകൾ വേണം. 

2020-12-16 11:14 IST

തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി; ജോസിന് നേട്ടം

തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി. മൽസരിച്ച ഏഴു സീറ്റിൽ അഞ്ചിടത്ത് ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് പരാജയപ്പെട്ടു. ജോസ് വിഭാഗം മൽസരിച്ച നാലിൽ മൂന്നു സീറ്റുകളിലും വിജയിച്ചു. 

2020-12-16 11:12 IST

വയനാട്ടിൽ എൽ.ഡി.എഫ് മേൽക്കൈ. ജില്ലാ പഞ്ചായത്തിൽ യു.ഡി.ഫിന് മുന്നേറ്റം

വയനാട്ടിൽ എൽ.ഡി.എഫ് മേൽക്കൈ. ജില്ലാ പഞ്ചായത്തിൽ യു.ഡി.ഫിന് മുന്നേറ്റം

2020-12-16 11:12 IST

ഒറ്റപ്പാലം നഗരസഭ എൽ.ഡി.എഫിന്​

ഒറ്റപ്പാലം നഗരസഭയിൽ എൽ.ഡി.എഫ്​ 16 സീറ്റുകൾ നേടി അധികാരത്തി​േലക്ക്​. യു.ഡി.എഫ്​ സ്വതന്ത്ര മുന്നണി സഖ്യത്തിന്​ 11ഉം ബി.ജെ.പി ഒമ്പത്​ വാർഡുകളിലും ജയിച്ചു. 

2020-12-16 11:06 IST

ചെങ്ങന്നൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ എന്‍.ഡി.എ സ്ഥാനാർഥിക്ക് ജയം

ചെങ്ങന്നൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ എന്‍.ഡി.എ സ്ഥാനാർഥിക്ക് ജയം. നഗരസഭയിലെ 16 വാർഡിലാണ് നറുക്കെടുപ്പിലൂടെ എന്‍.ഡി.എ വിജയിച്ചത്. 

2020-12-16 11:04 IST

തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് വിമത നിസാ സക്കീർ വിജയിച്ചു

തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് വിമത സ്ഥാനാർഥി നിസാ സക്കീർ വിജയിച്ചു. 19-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.  

2020-12-16 11:02 IST

പയ്യോളിയില്‍ മുൻസിപ്പൽ ചെയര്‍പേഴസണ്‍ തോറ്റു

പയ്യോളിയില്‍ മുൻസിപ്പൽ ചെയര്‍പേഴസണ്‍ തോറ്റു. പയ്യോളി മുൻസിപ്പൽ ചെയർപേഴ്സണായിരുന്ന എല്‍.ഡി.എഫിലെ വി.ടി. ഉഷ പരാജയപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.