ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 11:02 IST

വൺ ഇന്ത്യ വൺ പെൻഷൻ സ്​ഥാനാർഥികൾക്ക്​ ജയം

കോട്ടയം കൊഴുവനാൽ പഞ്ചായത്ത്​ ഒന്നാം വാർഡ്​, ഉഴവൂർ പഞ്ചായത്ത്​ മൂന്നാം വാർഡ്​ എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്​ഥാനാർഥികൾക്ക്​ ജയം. കൊഴുവനാൽ പഞ്ചായത്ത്​ ഒന്നാം വാർഡായ ചേർപ്പുങ്കലിൽ രാജേഷ്​ ബി. യും ഉഴ​വൂരിലെ പയസ്​ മൗണ്ടിൽ അഞ്​ജു പി. ബെന്നിയുമാണ്​ ജയിച്ചത്​.

2020-12-16 10:59 IST

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം

2020-12-16 10:53 IST

എൻ. ശിവദാസന്​ തോൽവി

കായകുളം മുൻ നഗരസഭ ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എൻ. ശിവദാസൻ തോറ്റു

2020-12-16 10:53 IST

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാർഡിൽ ബി.ജെ.പി ജയിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വാർഡിൽ ബി.ജെ.പി ജയിച്ചു. അത്തോളി ഒന്നാം വാർഡിൽ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.

2020-12-16 10:52 IST

ഇടമലക്കുടി യു.ഡി.എഫിന്​

ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി യു.ഡി.എഫ്​ നേടി. യു.ഡി.എഫ്​ ആറിടത്തും എൽ.ഡി.എഫ്​ മൂന്നിടത്തും ബി.ജെ.പി നാലിടത്തും വിജയിച്ചു. എൽ.ഡി.എഫിനായിരുന്നു കഴിഞ്ഞതവണ ജയം. 

2020-12-16 10:50 IST

അനിൽ കുമാറിന്​ ജയം

കൊച്ചി കോർപറേഷൻ എൽ.ഡി.എഫ്​ മേയർ സ്​ഥാനാർഥി അനിൽ കുമാറിന്​ ജയം. എളമക്കര നോർത്തിൽ 2000 വോട്ട്​ പിടിച്ചപ്പോൾ യു.ഡി.എഫ്​ സ്​ഥാനാർഥി 1250 വോട്ട്​ മാത്രമാണ്​ നേടിയത്​. എൻ.ഡി.എയുടെ ജീവൻലാൽ 1035 വോട്ടുകൾ നേടി. 

2020-12-16 10:48 IST

എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ മുൻതൂക്കമെന്ന് കോടിയേരി

എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ മുൻതൂക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസന നയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണിതെന്നും കോടിയേരി.

2020-12-16 10:46 IST


തിരുവനനന്തപുരം പാളയം വാർഡിൽ വിജയിച്ച പാളയം രാജൻ


2020-12-16 10:44 IST

എറണാകുളം കളമശേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു

എറണാകുളം കളമശേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃക്കാക്കര അമ്പലം വാർഡിൽ പ്രമോദ് തൃക്കാക്കര 151 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

2020-12-16 10:40 IST


തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബി ജെ പി പ്രവർത്തകരുടെ ആഘോഷം


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.