കല്ല്യോട്ട് യു.ഡി.എഫിന് ജയം
പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാർഡിൽ കോൺഗ്രസിെൻറ ആർ. രതീഷ് 355 വോട്ടിന് വിജയിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാർഡിൽ കോൺഗ്രസിെൻറ ആർ. രതീഷ് 355 വോട്ടിന് വിജയിച്ചു.
പെരിന്തൽമണ്ണ നഗരസഭയിൽ സൗഹൃദ മൽസരം നടന്ന വാർഡിൽ മുസ് ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിക്ക് വിജയം. സ്വതന്ത്ര സ്ഥാനാർഥികളിൽ പച്ചീരി ഹുസൈൻ നാസറാണ് വിജയിച്ചത്. ലീഗ് സ്വതന്ത്ര തന്നെയായ ഷറീന പട്ടാണി രണ്ടാമതെത്തി.
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് തോൽവി. തൃശൂരിലെ എൻ.ഡി.എയുടെ മേയർ സ്ഥാനാർഥിയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി മേയർ സ്ഥാനാത്തേക്ക് പരിഗണിച്ചിരുന്ന എ.ജി. ഒലീനക്ക് തോൽവി. യു.ഡി.എഫ് സ്ഥാനാർഥി മേരി പുഷ്പം വിജയിച്ചു.
ചെറായി, കറുകുറ്റി, മലയാറ്റൂർ, കോടനാട്, പുല്ലുവഴി, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, പാമ്പാക്കുട, മുളന്തുരുത്തി, പുത്തൻകുരിശ്, നെടുമ്പാശ്ശേരി, ആലങ്ങാട്, കടുങ്ങല്ലൂർ, വല്ലാർപാടം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. മൂത്ത കുന്നം, കാലടി, ഭൂതത്താൻകെട്ട്, വാളകം, ഉദയംപേരൂർ, കോട്ടുവള്ളി, വൈപ്പിൻ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു
പാലാ നഗരസഭയിൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി (ജോസഫ് വിഭാഗം) കുര്യാക്കോസ് പടവൻ തോറ്റു
കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്‍റെ വാർഡിൽ ബി.ജെ.പിക്ക് ജയം. അനുരാധ തായാട്ടാണ് അട്ടിമറി വിജയം നേടിയത്.
ചാവക്കാട് നഗരസഭ എൽ.ഡി.എഫ് നിലനിർത്താനൊരുങ്ങുന്നു. 22ഇടത്താണ് എൽ.ഡി.എഫിെൻറ ലീഡ്. ഒമ്പതിടത്ത് യു.ഡി.എഫും മറ്റുള്ളവർ ഒരിടത്തും ലീഡ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.