കുമരകത്ത് നാലിടത്ത് എൽ.ഡി.എഫ്
കുമരകം പഞ്ചായത്തിൽ ഫലം അറിഞ്ഞ ആദ്യ നാലുസീറ്റുകളും എൽ.ഡി.എഫ് കരിസ്ഥമാക്കി
കുമരകം പഞ്ചായത്തിൽ ഫലം അറിഞ്ഞ ആദ്യ നാലുസീറ്റുകളും എൽ.ഡി.എഫ് കരിസ്ഥമാക്കി
കൊച്ചി കോർപറേഷൻ ഡിവിഷൻ രണ്ട് കൽവത്തിയിൽ മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥി ടി.കെ. അഷറഫ് വിജയിച്ചു
ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ എൽ.ഡി.എഫിലെ ജീൻമേരി 144 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൂന്നാം വാർഡിൽ എൽ.ഡി.എഫിലെ ഗീതാ ബാബു 217 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കായംകുളം നഗരസഭ വാർഡ് 24 ൽ വ്യാപാരി നേതാവ് നുജുമുദീൻ ആലുംമൂട്ടിൽ തോറ്റു. എൽ.ഡി.എഫ് സ്വതന്ത്ര ഷാമില അനിമോൻ വിജയിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി മൈ ഡിയർ എന്നറിയപ്പെടുന്ന കെ.എസ്. ഹരിദാസ് കോൺഗ്രസ് മുതിർന്ന നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.വി. മേഘനാദനെ 108 വോട്ടിന് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി
കായംകുളം നഗരസഭ വാർഡ് 25 ൽ മുൻ നഗരസഭ ചെയർ പേഴ്സൺ സൈറ നുജുമുദീൻ തോറ്റു. എൽ ഡി എഫിലെ സൂര്യ ബിജു വിജയിച്ചു.
പുന്നപ്ര തെക്ക് രണ്ടാം വാർഡിൽ എൽ. ഡി എഫിലെ സുധർമ്മ ഭുവനചന്ദ്രൻ 128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കണ്ണൂർ കോർപറേഷനിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.