ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 09:58 IST

സ്ഥാനാർഥിയെ തടഞ്ഞു​

ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജി.രാജേശ്വരിയെ കൗണ്ടിംഗ് ഹാളിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞു.കലവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലായിരുന്നു സംഭവം.സ്ഥാനാർത്ഥിയുടെ തിരിച്ചറിയൽ കാർഡു കാട്ടിയിട്ടും കടത്തിവിടാൻ കൂട്ടാക്കാതിരുന്നത് നേരിയ സംഘർഷത്തിനിടയാക്കി.

2020-12-16 09:57 IST

ഡി.സി.സി സെക്രട്ടറിക്ക്​ പരാജയം

മാവേലിക്കരയിൽ മുൻ ചെയർമാൻ ഡി.സി.സി സെക്രട്ടറി അഡ്വ കെ.ആർ.മുരളിധരൻ പരാജയപ്പെട്ടു

2020-12-16 09:56 IST

അമ്പലപ്പുഴയിൽ മൂന്നിടത്ത്​ എൽ.ഡി.എഫ്​

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ എൽ ഡി എഫിലെ സിയാദ് വിജയിച്ചു. മൂന്നാം വാർഡ് എൽ ഡി എഫിലെ ശ്രീകുമാർ വിജയിച്ചു. നാലാം വാർഡിൽ എൽ ഡി എഫിലെ രമേശൻ വിജയിച്ചു.

2020-12-16 09:53 IST


തെരഞ്ഞെടുപ്പ് ലൈവ് വാർത്തകൾ കാണുന്നവർ


2020-12-16 09:52 IST

ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ എസ്.ഡി.പി.ഐക്ക് വിജയം

ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്.ഡി.പി.ഐയിലെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡ് എസ്.ഡി.പി.ഐയിൽ ടി. ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

2020-12-16 09:52 IST


കണ്ണൂർ കീഴുത്തുള്ളിയിൽ ജയിച്ച യു.ഡി.എഫ്​ സ്​ഥാനാർഥി സജേഷ്​ കുമാർ


2020-12-16 09:50 IST


പാലായിലെ ആഹ്ലാദ പ്രകടനം


2020-12-16 09:48 IST


കോർപ്പറേഷൻ നടക്കാവ് കൗണ്ടിങ്ങ് സ്റ്റേഷൻ


2020-12-16 09:47 IST

വടക്കാഞ്ചേരിയിൽ മൂന്നിടത്ത്​ യു.ഡി.എഫ്​

വടക്കാഞ്ചേരി നഗരസഭയിൽ യു.ഡി.എഫ് മൂന്നിടത്ത് ജയിച്ചു. യു.ഡി.എഫ്​ ആറിടത്തും എൽ.ഡി.എഫ്​ അഞ്ചിടത്തും എൻ.ഡി.എ ഒരിടത്തും ലീഡ്​ ചെയ്യുന്നു. 

2020-12-16 09:46 IST

പാലായിൽ അഞ്ച് സീറ്റിൽ ജോസഫ് വിഭാഗത്തിന് പരാജയം

പാലാ നഗരസഭയിൽ ഫലമറിഞ്ഞ ഏഴിലും എൽ.ഡി.എഫ്. മൂന്ന് സീറ്റിൽ ജോസ് കെ. മാണി വിഭാഗം ജോസഫ് വിഭാഗത്തെ തോൽപിച്ചു. ജോസ് വിഭാഗത്തിലെ അഞ്ച് സ്ഥാനാർഥികൾ വിജയിച്ചു. പാലായിൽ അഞ്ച് സീറ്റിൽ ജോസഫ് വിഭാഗത്തിന് പരാജയപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.