ആലപ്പുഴ: ജില്ലയിലെ 72 പഞ്ചായത്തിൽ 56 ഇടത്ത് എൽ.ഡി.എഫ് ഭരണം ലഭിച്ചു. യു.ഡി.എഫ് 12 ലും എൻ.ഡി.എ രണ്ടിലും ഭരണം നേടി. മുട്ടാർ, മാന്നാർ എന്നിവിടങ്ങളിൽ അട്ടിമറിയിലൂടെ എൽ.ഡി.എഫ് അധികാരത്തിലെത്തി. പാണ്ടനാടും കോടംതുരുത്തിലുമാണ് എൻ.ഡി.എ ഭരണത്തിലെത്തിയത്. തിരുവൻവണ്ടൂരിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിലെത്തിെയങ്കിലും സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പ് രാജിവെച്ചു. ഇത് ബി.ജെ.പിയെ ഭരണത്തിലെത്തിക്കാൻ സി.പി.എം നടത്തുന്ന നീക്കമാണെന്ന് ആക്ഷേപമുണ്ട്.
ഇടതു മുന്നണിയിലെ ബിന്ദു കുരുവിള പ്രസിഡൻറ് സ്ഥാനവും ബീന ബിജു വൈസ് പ്രസിഡൻറ് സ്ഥാനവുമാണ് രാജിവെച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ 12 ൽ 11 എണ്ണത്തിലും എൽ.ഡി.എഫ് ഭരണം നേടി. ചമ്പക്കുളത്ത് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് അധ്യക്ഷസ്ഥാനവും എൽ.ഡി.എഫിന് വൈസ് പ്രസിഡൻറ് പദവിയും സ്വന്തമായി. പ്രസിഡൻറ് സ്ഥാനാർഥിയെച്ചൊല്ലി തർക്കമുണ്ടായതിനാൽ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ചിങ്ങോലയിൽ തെരഞ്ഞെടുപ്പ് നടന്നില്ല.
തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. മുട്ടാറിൽ പി.ജെ. ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. ജനാധിപത്യ കേരള കോൺഗ്രസിലെ മെർലിൻ ബൈജു പ്രസിഡൻറ് പദവിയിലെത്തി. പ്രതിപക്ഷ നേതാവിെൻറ തട്ടകമായ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിലെത്തി. ഇവിടെ ബി.ജെ.പിയെ തോൽപിക്കാനാണ് എൽ.ഡി.എഫിന് അനുകൂലമായി യു.ഡി.എഫ് വോട്ട് ചെയ്തത്. മാന്നാറിൽ കോൺഗ്രസ് അംഗത്തിെൻറ വോട്ടിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
ആലപ്പുഴ: ജില്ല പഞ്ചായത്ത് പ്രസിഡൻറായി മാരാരിക്കുളം ഡിവിഷൻ അംഗം കെ.ജി. രാജേശ്വരിയെയും വൈസ് പ്രസിഡൻറായി അരൂർ ഡിവിഷനിലെ ദലീമ ജോജോയെയും തെരഞ്ഞെടുത്തു. എതിർ സ്ഥാനാർഥിയില്ലാത്തതിനാൽ വോട്ടെടുപ്പില്ലാതെയാണ് സി.പി.എം പ്രതിനിധികളായ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. രാജേശ്വരി മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രശസ്ത പിന്നണി ഗായികയായ ദലീമ കഴിഞ്ഞ കൗൺസിലിൽ ആദ്യ മൂന്നുവർഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.