മരം വീണ് ഗതാഗത തടസ്സം

വടുതല: വടുതല നദുവത്ത് നഗർ റോഡിൽ കുറ്റിപ്പുറം പള്ളിക്ക്​ സമീപത്തെ മരം വീണ് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ എട്ടോടെ സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് മരം വീഴുകയായിരുന്നു. തെക്കെ വാഴത്താറ്റ് ഇസ്മയിലി‍ൻെറ ഉടമസ്ഥതയിലെ ഇലക്ട്രോണിക്സ് സർവിസ് കട, തേപ്പുകട എന്നിവയുടെ മുകളിലേക്കാണ് വീണത്. മരം വീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കടയുടമ പുറത്തേക്ക് പോയതിനാൽ ദുരന്തം ഒഴിവായി. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്ത് മണിയോടെ അരൂരിൽനിന്ന് അഗ്​നിരക്ഷാ സേനയെത്തിയാണ് റോഡിൽനിന്ന് മുറിച്ചുനീക്കിയത്. കെട്ടിടത്തിന് മുകളിലേക്ക് വീണ മരച്ചില്ലകൾ ഹസനുൽ ബന്നയുടെ നേതൃത്വത്തിലുള്ള ടീം വെൽഫെയർ പ്രവർത്തകരും വെട്ടിനീക്കി. ഒരു വർഷം മുമ്പ് മരത്തിന്റെ അപകടാവസ്ഥ കാണിച്ച് നാട്ടുകാർ ഒപ്പ് ശേഖരിച്ച് പഞ്ചായത്തിൽ പരാതി നൽകിയിരുന്നതാണ്. ഫണ്ടില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് ആവശ്യം നിരസിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചിത്രം : വടുതല നദുവത്ത് നഗർ റോഡിലേക്ക് വീണ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.