ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി; നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ തോ​ന്നും​പ​ടി; തി​രി​ഞ്ഞുനോ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. ന​ട​ക്കു​ന്ന​ത് ക​രാ​റു​കാ​ര​ന്‍റെ ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ആ​ശു​പ​ത്രി​യി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​വും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ള്ള​താ​ണ്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഒ​രി​ക്ക​ൽ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​റി​ല്ലെ​ന്ന് സി.​ഐ.​ടി.​യു ഉ​ൾ​പ്പെ​ടെ യൂ​നി​യ​നി​ലെ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ലെ​ല്ലാം അ​വി​ടു​ന്ന്​ ത​ന്നെ​യു​ള്ള മ​ണ​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും യൂ​നി​യ​നു​ക​ൾ പ​റ​യു​ന്നു.

ഈ​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ക​രാ​റു​കാ​ര​ന് ലാ​ഭം. ക​രാ​റി​ൽ പു​റ​മേ നി​ന്ന് മ​ണ​ലെ​ത്തി​ക്കു​ന്ന പ​ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത്​ നി​ന്ന് ത​ന്നെ മ​ണ​ലെ​ടു​ത്ത് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​മ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ​ലി​ന്‍റെ പ​ണ​മാ​ണ് ക​രാ​റു​കാ​ര​ന്‍റെ കൈ​യി​ലാ​കു​ന്ന​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്ട്രോ​ക്ക് ബ്ലോ​ക്കി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റു​കാ​ര​ൻ നി​ർ​ത്തി​യ​ത്. വി​വി​ധ യൂ​നി​യ​നു​ക​ളി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ലേ​ബ​ർ ഓ​ഫീ​സി​ൽ നി​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ഇ​ത് പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ്

കോ​ൺ​ക്രീ​റ്റ് ജോ​ലി​ക്കാ​യി റെ​ഡി​മി​ക്സു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ യൂ​നി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് റെ​ഡി മി​ക്സ് എ​ത്തി​ച്ച​ത്. റെ​ഡി​മി​ക്സ് ഉ​പ​യോ​ഗി​ച്ച് കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​മ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​മു​ണ്ട്. കോ​ണ്‍ക്രീ​റ്റ് മി​ശ്രി​തം ക്യ​ത്യ​മാ​യി ഉ​റ​പ്പി​ക്കു​ന്ന വൈ​ബ്രേ​റ്റി​ങ് യ​ന്ത്ര​വും മ​റ്റും പ്ര​യോ​ഗി​ക്കു​ന്ന​തി​ന്​ പ​രി​ശീ​ല​ന​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ വേ​ണം. എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​യു​ള്ള

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യൂ​നി​യ​നു​ക​ൾ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​രാ​റു​കാ​ര​നി​ൽ നി​ന്ന് വ​ൻ​തു​ക കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്​ കൊ​ണ്ടാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​രാ​റു​കാ​ര​നെ വ​ഴി​വി​ട്ട് സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും അ​ള​വു​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. നി​ര്‍മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വി​സ്തീ​ര്‍ണം പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ത​ട്ടി​ക്ക​യ​റു​ക​യും അ​ള​വ് ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യ പ​രാ​തി​യും ഇ​യാ​ള്‍ക്കെ​തി​രെ ഉ​യ​ര്‍ന്നി​രു​ന്നു. എ​ന്നാ​ല്‍ ഉ​ന്ന​ത ഇ​ട​പെ​ട​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ക്ക് പ​രാ​തി പി​ന്‍വ​ലി​ക്കേ​ണ്ടി​വ​ന്ന​തും ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ ച​ര്‍ച്ച​യാ​യി​രു​ന്നു.

Tags:    
News Summary - Alappuzha Medical College Hospital; construction works are not proper; Complacency of officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.