ആലപ്പുഴ: മക്കളെ കൊന്ന് പൊലീസുകാരൻെറ ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കൂടുതൽപേരുടെ മൊഴിയെടുക്കും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ വണ്ടാനം മെഡിക്കൽ കോളജ് പൊലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ റെനീസിന് (32) വട്ടിപ്പലിശ ഇടപാടുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. നജ്ലയുടെ വീട്ടുകാരിൽനിന്ന് സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടത് പലിശക്ക് പണംകൊടുക്കാനാണെന്നാണ് നിഗമനം. പണം ഈടായി വാങ്ങിയെന്ന് കരുതുന്ന ഭൂമിയുടെ രേഖകൾ, ചെക്ക് ലീഫുകൾ, ബോണ്ട്പേപ്പർ എന്നിവയടങ്ങിയ ബാഗ് അന്വേഷണസംഘം കണ്ടെത്തി. ഭാര്യയും മക്കളും മരിച്ച അന്നുതന്നെ ഇത്തരം രേഖകൾ മാറ്റിയിരുന്നു. ഇതിന് സഹായിച്ചത് ആരെന്ന് അറിയാൻ റെനീസിൻെറ അടുത്തബന്ധുക്കളെയും ചോദ്യംചെയ്യും. പണമിടപാടിന് ഇവർ കൂട്ടുനിന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. വട്ടിപ്പലിശയിടപാടിൻെറ കൂടുതൽ വിവരങ്ങളും പണം കടം വാങ്ങിയവരുടെ അടക്കമുള്ളവരുടെയും മൊഴിയെടുക്കും. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷം കൂടുതൽ പേരെ പ്രതി ചേർക്കണോയെന്ന് തീരുമാനിക്കും. ഈമാസം 10നാണ് റെനീസിൻെറ ഭാര്യ നജ്ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പുസുൽത്താൻെറ കഴുത്തിൽ ഷാൾമുറുക്കിയും ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നിൽ റെനീസിൻെറ മാനസിക-ശാരീരിക പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.