ചാരുംമൂട്: തെരുവ് നായ്ക്കളിൽ അജ്ഞാത രോഗം പടരുന്നു. പ്രദേശവാസികൾ ഭീതിയിൽ. താമരക്കുളം പഞ്ചായത്ത് ടൗൺ വാർഡിൽ മേക്കുംമുറി ഭാഗത്ത് തമ്പടിച്ചിട്ടുള്ള നായ്ക്കൾക്കാണ് രോഗം പടർന്നിരിക്കുന്നത്. നായ്ക്കളുടെ രോമം മുഴുവൻ പൊഴിയുകയും പുഴുക്കടി പോലെ കുരുക്കളുണ്ടായി പഴുത്ത് പൊട്ടിയ നിലയിലാണ് കണ്ടുവരുന്നത്. ചില നായ്ക്കൾ ചത്തുപോയതായും നാട്ടുകാർ പറഞ്ഞു. കൂട്ടത്തിലുള്ള നായ്ക്കൾക്ക് രോഗം പകരുകയും ചെയ്യുന്നുണ്ട്. ദേഹം പഴുത്ത നായ്ക്കൾ വീടുകളിൽ കയറി ഇറങ്ങുന്നതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. വീട്ടുകാരില്ലാത്ത സമയം ഇവ വീടുകളുടെ ഉമ്മറത്തും പോർച്ചിലുമൊക്കെ കയറി കിടക്കുന്നതും പതിവാണ്. ഇതു മൂലം രോഗാണുക്കൾ പകർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്ന ഭീതിയിലായതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. ഫോട്ടോ .. അജ്ഞാതരോഗം ബാധിച്ച തെരുവുനായ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.