എം.ജി സർവകലാശാലക്ക് പേറ്റന്‍റ്​: ഡോ. അനസിനെ ആദരിച്ചു

തുറവൂർ: ശാസ്ത്രരംഗത്ത് പുതിയ ഉൽപ്രേരകത്തെ വികസിപ്പിച്ചെടുത്ത് എം.ജി സർവകലാശാലക്ക് പേറ്റന്‍റ്​ നേടിക്കൊടുത്ത ഡോ. അനസിനെ മാളികയിൽ കുടുംബയോഗം ആദരിച്ചു. കാർബണിക തന്മാത്ര രൂപവത്​കരണം സുഗമമാക്കുന്നതിന് സഹായകരമാകുന്നതാണ് ഈ ഉൽപ്രേരകം. വിപ്ലവാത്മകമായ നേട്ടങ്ങൾക്ക് ഇത് ആധാരമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച പ്രസിഡന്‍റ്​ അബ്ദുസ്സലാം പറഞ്ഞു. സീനിയർ അംഗം ഷെരീഫ ബീവി പൊന്നാടയണിയിച്ചു. ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന ജാസ്മിന് യാത്രയയപ്പ് നൽകി. ലൈല ബീവി ഉപഹാരം നൽകി. വൈസ് പ്രസിഡന്‍റ്​ അബ്ദുസ്സത്താർ, രാജ, സൈതൂൻ, സിറാജുദ്ദീൻ, ഇബ്രാഹീം കുട്ടി തുടങ്ങിയവർ ആശംസ നേർന്നു. മാളികയിൽ യങേഴ്സ് ഗ്രൂപ് പ്രസിഡന്‍റ്​ ഹാരിസ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.