ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ ബസുകള്‍ക്ക് പീഡനകാലമാണെന്ന ആരോപണവുമായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെ.ബി.ടി.എ). ചെയ്യാത്ത കുറ്റങ്ങള്‍ക്കുപോലും പെറ്റിയടിച്ച് ബസുകള്‍ തടയുന്നു. ബസുകളെ കള്ളക്കേസുകളില്‍ കുടുക്കി സ്റ്റേഷനില്‍ രണ്ടും മൂന്നും ദിവസം പിടിച്ചിട്ട് കുറ്റകരമായ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കുന്നു. പെറ്റിയടിക്കാനും ശിക്ഷ പണമായി കൈക്കലാക്കാനും മോട്ടോര്‍ വാഹന വകുപ്പും പൊലീസും മത്സരിക്കുന്നതായും കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും ആരോപിച്ചു.
ദേശീയപാതയടക്കമുള്ള റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ ബാഹുല്യവും അനധികൃത പാര്‍ക്കിങ്ങും വ്യാപാരികളുടെ കൈയേറ്റങ്ങളും നിയമങ്ങള്‍ പാലിക്കാതെയുള്ള ഓവര്‍ ടേക്കിങ്ങും നിത്യസംഭവങ്ങളായി മാറി. ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി എടുക്കുന്നില്ലെന്നും ഇവർ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.