ശബരി വധക്കേസ്​: രണ്ട് പ്രതികൾ കൂടി പിടിയിൽ

ഹരിപ്പാട്: പള്ളിപ്പാട് ശബരി വധക്കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. സഹോദരങ്ങളായ പള്ളിപ്പാട് കോട്ടക്കകം മുറിവലിയ മണക്കാട്ട് കാവിൽ അഖിൽ (23), അരുൺ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ്​ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഏഴും എട്ടും പ്രതികളാണ് ഇവർ. അഞ്ചാംപ്രതി ബിനീഷ് ബാലകൃഷ്ണനാണ് ഇനി പിടിയിലാകാനുള്ളത്. മുട്ടം കാണിച്ചനെല്ലൂർ കരിക്കാട് ബാലചന്ദ്രൻ-സുപ്രഭ ദമ്പതികളുടെ മകൻ ശബരി (28) മാർച്ച് 17ന് പള്ളിപ്പാട് നീറ്റൊഴുക്കിനുസമീപം വെച്ചാണ് എട്ടംഗ സംഘത്തി‍‍ൻെറ മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ്​ പ്രതികൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന അരുണിനെയും അഖിലിനെയും വണ്ടാനത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവർ ഇതിനുമുമ്പ്​ തമിഴ്നാട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്യുന്ന പ്രതികളുടെ മാതാവി‍ൻെറ സംരക്ഷണയിലാണ് കഴിഞ്ഞത്. ഡി.വൈ.എഫ്.ഐ പള്ളിപ്പാട് മേഖല മുൻ സെക്രട്ടറി മുട്ടം കാവിൽ തെക്കതിൽ സുൽഫിത്ത് (26), മുട്ടം കോട്ടക്കകം കണ്ണൻഭവനം കണ്ണൻമോൻ (24), മുതുകുളം ചൂളത്തേരിൽ വടക്കതിൽ അജീഷ് (28) എന്നി വരെ നേരത്തേ അറസ്റ്റ്​ ചെയ്തിരുന്നു. രണ്ടാം പ്രതി പള്ളിപ്പാട് കോട്ടക്കകം പുത്തൻതറ പടീറ്റതിൽ അർജുൻ (രഞ്ജൻ, 23) പിന്നീട് കീഴടങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.