മാന്നാർ: ഗ്രാമ പഞ്ചായത്ത് കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വേർതിരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം പഞ്ചായത്തിന് കൈമാറി. അംഗങ്ങളായ ഗീത, ഓമന ഭരതൻ എന്നിവർക്കാണ് മോതിരം ലഭിച്ചത്. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജുവിനാണ് മോതിരം കൈമാറിയത്. ഇരുവരെയും പ്രസിഡന്റ് ടി.വി. രത്നകുമാരി അടക്കമുള്ളവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.