കയർ സഹകരണ സംഘങ്ങൾ പ്രക്ഷോഭത്തിലേക്ക്​

ആലപ്പുഴ: ഉൽപാദനച്ചെലവിന്​ അനുസരിച്ച്​ കയർ സംഘങ്ങൾക്ക്​ വില ലഭിക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭം നടത്തുമെന്ന്​ കയർ സെസൈറ്റി പ്രസിഡന്‍റേഴ്​സ്​ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാകാലങ്ങളിൽ പ്രവർത്തന മൂലധനവും സംഘം സെക്രട്ടറിമാർക്കുള്ള മാനേജീരിയൽ ഗ്രാന്‍റും നൽകിയാണ്​ പരമ്പരാഗത കയർ വ്യവസായത്തെ സർക്കാറുകൾ നിലനിർത്തുന്നത്​. എന്നാൽ, തൊഴിലാളികളുടെ കൂലിവർധനയും ജീവനക്കാരുടെ ശമ്പള വർധനയും പ്രവർത്തന മൂലധനത്തിൽനിന്നും സർക്കാർ നിർദേശമനുസരിച്ച് നൽകിയതിനാൽ സംഘങ്ങളുടെ പ്രവർത്തനം നിലക്കുന്ന സാഹചര്യമാണ്​. കയറിന്​ ലഭിക്കുന്ന വിൽപന വിലയിൽ എട്ട്​ മുതൽ 15 ശതമാനം വരെ വില കുറച്ചുനൽകാൻ കയർഫെഡിന്​ സർക്കാർ ഉത്തരവ്​ നൽകി. ആഗസ്റ്റ്​ ഒന്ന്​ മുതൽ ഈ ഉത്തരവ്​ നടപ്പാക്കിയതിനൊപ്പം സംഘങ്ങൾക്ക് കയർവില നൽകിയിട്ട് ആറുമാസമായി. 30 ലക്ഷം രൂപവരെ സംഘങ്ങൾക്ക് കയർഫെഡ് നൽകാനുണ്ട്. ഈ സാഹചര്യത്തിൽ കയർഫെഡ് ഓഫിസ്​, സെക്രട്ടേറിയറ്റ്​ എന്നിവിടങ്ങളിലേക്ക്​ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ വേലൻചിറ സുകുമാരൻ, വൈസ് പ്രസിഡന്‍റ്​ വയലിൽ ആന്ദൻ, ജോയന്‍റ്​​ സെക്രട്ടറി തയ്യിൽ റഷീദ്, ട്രഷറർ ഡി. ഉദയഭാനു, എക്സിക്യൂട്ടിവ് അംഗം ഹക്കീം വള്ളിത്തറ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.