Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:21 PM GMT Updated On
date_range 5 Aug 2022 7:21 PM GMTകയർ സഹകരണ സംഘങ്ങൾ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
ആലപ്പുഴ: ഉൽപാദനച്ചെലവിന് അനുസരിച്ച് കയർ സംഘങ്ങൾക്ക് വില ലഭിക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭം നടത്തുമെന്ന് കയർ സെസൈറ്റി പ്രസിഡന്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാകാലങ്ങളിൽ പ്രവർത്തന മൂലധനവും സംഘം സെക്രട്ടറിമാർക്കുള്ള മാനേജീരിയൽ ഗ്രാന്‍റും നൽകിയാണ് പരമ്പരാഗത കയർ വ്യവസായത്തെ സർക്കാറുകൾ നിലനിർത്തുന്നത്. എന്നാൽ, തൊഴിലാളികളുടെ കൂലിവർധനയും ജീവനക്കാരുടെ ശമ്പള വർധനയും പ്രവർത്തന മൂലധനത്തിൽനിന്നും സർക്കാർ നിർദേശമനുസരിച്ച് നൽകിയതിനാൽ സംഘങ്ങളുടെ പ്രവർത്തനം നിലക്കുന്ന സാഹചര്യമാണ്. കയറിന് ലഭിക്കുന്ന വിൽപന വിലയിൽ എട്ട് മുതൽ 15 ശതമാനം വരെ വില കുറച്ചുനൽകാൻ കയർഫെഡിന് സർക്കാർ ഉത്തരവ് നൽകി. ആഗസ്റ്റ് ഒന്ന് മുതൽ ഈ ഉത്തരവ് നടപ്പാക്കിയതിനൊപ്പം സംഘങ്ങൾക്ക് കയർവില നൽകിയിട്ട് ആറുമാസമായി. 30 ലക്ഷം രൂപവരെ സംഘങ്ങൾക്ക് കയർഫെഡ് നൽകാനുണ്ട്. ഈ സാഹചര്യത്തിൽ കയർഫെഡ് ഓഫിസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് വേലൻചിറ സുകുമാരൻ, വൈസ് പ്രസിഡന്‍റ് വയലിൽ ആന്ദൻ, ജോയന്‍റ് സെക്രട്ടറി തയ്യിൽ റഷീദ്, ട്രഷറർ ഡി. ഉദയഭാനു, എക്സിക്യൂട്ടിവ് അംഗം ഹക്കീം വള്ളിത്തറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story