കേന്ദ്രം ഏറ്റെടുക്കണം -എ.എം ആരിഫ്

കായംകുളം: അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്ന എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് എ.എം ആരിഫ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇതിനൊപ്പം രാജ്യത്തെ 14 കേന്ദ്ര വിദ്യാലയങ്ങളും ഏറ്റെടുക്കണമെന്ന് ചട്ടം 377 പ്രകാരം പ്രത്യേക നോട്ടീസ് നൽകിയാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപിത നയമുണ്ടായിരിക്കെയാണ്​ 14 കേന്ദ്രീയ വിദ്യാലയങ്ങൾ പൂട്ടൽ ഭീഷണി നേരിടുന്നത്. പൂട്ടൽ ഭീഷണി നേരിടുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടുന്ന പാർലമൻെറ്​ അംഗങ്ങളുടെ കൂട്ടായ്മ രൂപവത്​കരിക്കുമെന്നും വിദ്യാലയങ്ങൾ നിലനിർത്താൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.