Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:04 AM GMT Updated On
date_range 4 Dec 2021 12:04 AM GMTകേന്ദ്രം ഏറ്റെടുക്കണം -എ.എം ആരിഫ്
text_fieldsbookmark_border
കായംകുളം: അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്ന എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് എ.എം ആരിഫ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇതിനൊപ്പം രാജ്യത്തെ 14 കേന്ദ്ര വിദ്യാലയങ്ങളും ഏറ്റെടുക്കണമെന്ന് ചട്ടം 377 പ്രകാരം പ്രത്യേക നോട്ടീസ് നൽകിയാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപിത നയമുണ്ടായിരിക്കെയാണ് 14 കേന്ദ്രീയ വിദ്യാലയങ്ങൾ പൂട്ടൽ ഭീഷണി നേരിടുന്നത്. പൂട്ടൽ ഭീഷണി നേരിടുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടുന്ന പാർലമൻെറ് അംഗങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കുമെന്നും വിദ്യാലയങ്ങൾ നിലനിർത്താൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story