പാല്‍ ഉൽപാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടും -മന്ത്രി

കായംകുളം: പാല്‍ ഉൽപാദനത്തില്‍ സ്വയംപര്യാപ്തത നേടുന്ന തരത്തിൽ സംസ്ഥാനത്ത് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂനിയ‍ൻെറ പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം വള്ളികുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാലിത്തീറ്റ വിലവര്‍ധന പരിഹാരിക്കുന്നതിന് ഇടപെടലുണ്ടാകും. കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ വസ്തുക്കള്‍ സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്​ടര്‍ വി.പി. സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. രജനി, പഞ്ചായത്ത് പ്രസിഡൻറ്​ ബിജി പ്രസാദ്, പി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍പിള്ള, ആര്‍. രശ്മി, അഡ്വ. കെ. വിജയന്‍, ജെ. രവീന്ദ്രനാഥ്, ആര്‍. രാജി, തൃദീപ്കുമാര്‍, ബി. ബാബു, ഡി.എസ്. കോണ്ട, എന്‍. ഭാസുരാംഗന്‍, ഡോ. ജി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം:APLKY1MILMA സഹകരണ ക്ഷീരോൽപാദക യൂനിയ​ൻെറ പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം വള്ളികുന്നത്ത് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.