Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:04 AM GMT Updated On
date_range 10 Dec 2021 12:04 AM GMTപാല്‍ ഉൽപാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടും -മന്ത്രി
text_fieldsbookmark_border
കായംകുളം: പാല്‍ ഉൽപാദനത്തില്‍ സ്വയംപര്യാപ്തത നേടുന്ന തരത്തിൽ സംസ്ഥാനത്ത് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂനിയൻെറ പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം വള്ളികുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാലിത്തീറ്റ വിലവര്‍ധന പരിഹാരിക്കുന്നതിന് ഇടപെടലുണ്ടാകും. കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ വസ്തുക്കള്‍ സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, പഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദ്, പി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍പിള്ള, ആര്‍. രശ്മി, അഡ്വ. കെ. വിജയന്‍, ജെ. രവീന്ദ്രനാഥ്, ആര്‍. രാജി, തൃദീപ്കുമാര്‍, ബി. ബാബു, ഡി.എസ്. കോണ്ട, എന്‍. ഭാസുരാംഗന്‍, ഡോ. ജി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം:APLKY1MILMA സഹകരണ ക്ഷീരോൽപാദക യൂനിയൻെറ പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം വള്ളികുന്നത്ത് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story