ജൈവസംരക്ഷണ പാഠശാല

അരൂക്കുറ്റി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡി​ൻെറ കാർഷിക ജൈവ സംരക്ഷണ പാഠശാല അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ്​ വി.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ പ്രത്യാഘാതങ്ങളോട് പ്രതികരിക്കാൻ കഴിയുന്ന തനത് പരമ്പരാഗത വിത്ത് ഇനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. സോഷ്യൽ ഹെൽത്ത് മൂവ്മൻെറ്​ ചെയർമാൻ അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ ടി.ജി. ചന്ദ്രപ്രകാശ് പദ്ധതി വിശദീകരിച്ചു. പാണാവള്ളി കൃഷി അസിസ്​റ്റൻറ്​ ഡയറക്ടർ എം.എ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെംബർ അനീഷ് പരമ്പരാഗത വിത്ത് ഇനങ്ങൾ വിതരണം ചെയ്തു. ചിത്രം : സംസ്ഥാന ജൈവ വൈവിധ്യ ബോർഡി​ൻെറ കാർഷിക അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ്​ വി.എ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.