എളംകുളം പാടശേഖരം മുങ്ങി

പൂച്ചാക്കൽ: പാണാവള്ളി എളംകുളം പാടശേഖരം ശക്തമായ വേലിയേറ്റത്തിൽ മുങ്ങി. മുൻ പഞ്ചായത്ത് അംഗം പി.എൻ. ഷിബു 50 ഏക്കറിൽ എട്ട് ലക്ഷത്തോളം മുടക്കിയാണ് കൃഷി നടത്തിയിരുന്നത്. ഓരുമുട്ട് ഇടാത്തതിനാൽ ഉപ്പുവെള്ളം കയറിയാണ് കതിരുപൊട്ടി വന്ന ചെടിയെല്ലാം നശിച്ചത്. കൃഷി ചെയ്യാതെ കിടക്കുന്ന കാരാളപതി പാടം ഓരുവെള്ളത്തിൽ മുങ്ങി അവിടെ നിന്ന് റാവുത്തർ കലുങ്ക് വഴിയാണ് എളംകുളം പാടത്ത് വെള്ളം കയറിയത്. 13 ലക്ഷം രൂപ നഷ്​ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 25 ടൺ നെല്ലാണ് ഇവിടെ വിളയിച്ചത്. ഇത്തവണം അത് 40 ടൺ ആക്കുന്ന തരത്തിലുള്ള വളപ്രയോഗവും പരിചരണവും നടത്തിയിരുന്നു. ശക്തമായ വൃശ്ചികവേലിയേറ്റത്തിൽ വീടിനകത്തുവരെ വെള്ളം കയറി വ്യാപക നാശനഷ്​ടങ്ങൾ ഉണ്ടാക്കിയതിന് പുറമെ കൃഷി നാശവും വ്യാപകമാണ്. ഉളവയ്പ് കൊറ്റശേരി പാടശേഖരത്തിലും കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം : എളംകുളം പാടശേഖരത്തിൽ ഓരുവെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.