സ്കൂളിൽ പച്ചക്കറികൃഷിക്ക് തുടക്കമായി

ആറാട്ടുപുഴ: മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് തുടക്കമായി. ആറാട്ടുപുഴ കൃഷിഭവ​ൻെറ മേൽനോട്ടത്തിൽ പച്ചക്കറി വികസന പദ്ധതി പ്രകാരമാണ് വിദ്യാലയ പച്ചക്കറിത്തോട്ടം നടപ്പാക്കുന്നത്. വെണ്ട, ചീര, മുളക്, പയർ, പടവലം, പാവൽ, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യും. സ്കൂളിലെ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുകളാണ് കൃഷിപ്പണികൾ ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്ത്​ അംഗം പ്രസീദ സുധീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്​റ്റർ ഇൻ ചാർജ് മുഹമ്മദ് ഷംലാദ് അധ്യക്ഷത വഹിച്ചു. കുഷി ഓഫിസർ ടി. ഐശ്വര്യ പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.