വിമർശനത്തിനൊടുവിൽ മത്സരം; സി.പി.ഐ ലോക്കൽ സമ്മേളനം നിർത്തി

ചേർത്തല: തർക്കത്തെത്തുടർന്ന് കൃഷ്ണപിള്ള സ്മാരകം ഉൾപ്പെടുന്ന സി.പി.ഐ കണ്ണർകാട് ലോക്കൽ സമ്മേളന നടപടികൾ നിർത്തി. പ്രതിനിധികൾ ചേരിതിരിഞ്ഞ്​ മത്സരത്തിനിറങ്ങിയ ഘട്ടത്തിലാണ് നേതാക്കൾ ഇടപെട്ട് സമ്മേളനം അവസാനിപ്പിച്ചത്. ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റി പരിധിയിലാണ് കണ്ണർകാട് ലോക്കൽ കമ്മിറ്റി. സമ്മേളന ചർച്ചയിൽ ഒരുവിഭാഗം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും സി.പി.ഐ നേതാക്കൾക്കും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. എൽ.ഡി.എഫ്​ ഭരണസമിതിക്കെതിരെ അഴിമതിയും ആരോപിച്ചു. ഇതിനെതിരെ മറുവിഭാഗം രംഗത്തുവന്നതോടെ തർക്കമായി. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക പാനലിനെതിരെ ഒരുവിഭാഗം മത്സരത്തിന്​ തയാറായത്. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് സമ്മേളനം നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ, തർക്കവും മത്സരവും ഇല്ലെന്നും സംഘടനപരമായ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം നടപടി പൂർത്തിയാക്കാതെ പിരിഞ്ഞതെന്നും സി.പി.ഐ ചേർത്തല തെക്ക് മണ്ഡലം സെക്രട്ടറി എസ്. പ്രകാശൻ പറഞ്ഞു. സമ്മേളനം സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.ബി. ഷാജഹാൻ​ ഉദ്​ഘാടനം ചെയ്തു​. എം.ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഫുട്​ബാൾ ടൂർണമെന്റ് സമാപിച്ചു ആലപ്പുഴ: ദിശ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്​ബാൾ ടൂർണമെന്റ് സമാപിച്ചു. ആശ്രമം വാർഡ് കൗൺസിലർ ഗോപിക വിജയ് പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജിഷ്ണു സമ്മാനദാനം നടത്തി. ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ വിനീത മുഖ്യാതിഥിയായി. കേരള പ്രീമിയർ ലീഗ് ചെയർമാൻ കെ.എം. വിജയകുമാർ സ്റ്റീഫൻ വിളഞ്ഞൂർ, സിബി ജോർജ്, അനസ് മോൻ, നാദിർഷാ, ഷീജ തുടങ്ങിയവർ സംസാരിച്ചു. മനോഷ് സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു. അണ്ടർ10 വിഭാഗത്തിൽ എ.ബി.സി ആലപ്പുഴയും അണ്ടർ12ൽ ഗോൾഡൻ ബൂട്ട് ചെങ്ങന്നൂരും അണ്ടർ14ൽ സിദ എഫ്.സി പൊള്ളേത്തൈയും ജേതാക്കളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.