വ​ല​ഞ്ഞ്​ ക​ർ​ഷ​ക​ർ; മട വീഴ്ച: കുട്ടനാട്ടിൽ വ്യാപകമായി പാടങ്ങൾ മുങ്ങുന്നു

ആ​ല​പ്പു​ഴ​: വൃ​ശ്ചി​ക വേ​ലി​യേ​റ്റ​വും മ​ട​വീ​ഴ്ച​യും കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു. 150 ഏ​ക്ക​റി​ലേ​റെ പ്ര​ദേ​ശ​ത്തെ കൃ​ഷി​യാ​ണ്​ മ​ട​വീ​ഴ്ച മൂ​ലം ന​ശി​ച്ച​ത്.

നാ​ലി​ട​ത്താ​ണ്​ ഇ​തു​വ​രെ മ​ട വീ​ണ​ത്. നി​ര​വ​ധി പാ​ട​ങ്ങ​ൾ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​നി​ലെ പ​റ​ക്കു​ടി കി​ളി​രു​വാ​ക്ക പാ​ട​ശേ​ഖ​രം, പു​ളി​ങ്കു​ന്ന്‌ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ എ​ൺ​പ​തും​പാ​ടം പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ട​വീ​ണു. വേ​ലി​യേ​റ്റ സ​മ​യം വേ​മ്പ​നാ​ട്‌ കാ​യ​ലി​ന്റെ​യും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും തീ​ര​വാ​സി​ക​ൾ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ലു​മാ​കു​ന്നു. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​റു​ക​ൾ താ​ഴ്ത്തു​ക​യും വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ഉ​യ​ർ​ത്താ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന്​ ക​ല​ക്ട​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വൃ​ശ്ചി​ക വേ​ലി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ടി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്റെ 28 ഷ​ട്ട​റു​ക​ൾ വേ​ലി​യേ​റ്റ തോ​ത​നു​സ​രി​ച്ച് ന​വം​ബ​ർ 12 മു​ത​ൽ ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ല​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ, ഇ​റി​ഗേ​ഷ​ൻ (മെ​ക്കാ​നി​ക്ക​ൽ) ആ​ല​പ്പു​ഴ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും ദു​രി​തം ഒ​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്​ കു​ട്ട​നാ​ട്ടി​ൽ. പ​റ​ക്കു​ടി കി​ളി​രു​വാ​ക്ക പാ​ട​ത്ത്​ പു​ഞ്ച​കൃ​ഷി​ക്കാ​യി വി​ത ക​ഴി​ഞ്ഞു 13 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ട​വീ​ണ​ത്. എ​ട്ട്​ ഹെ​ക്‌​ട​റോ​ള​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ 13 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. വെ​ള്ളം ദി​വ​സേ​ന ഉ​യ​രു​ക​യാ​ണ്‌.

കൃ​ഷി ആ​രം​ഭി​ച്ച പാ​ട​ങ്ങ​ളും ഭീ​ഷ​ണി​യി​ൽ

കൃ​ഷി ആ​രം​ഭി​ച്ച പാ​ട​ങ്ങ​ളും മ​ട​വീ​ഴ്‌​ച ഭീ​ഷ​ണി​യി​ലാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ കാ​യ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത ഇ​നി​യും വൈ​കാ​നാ​ണ് സാ​ധ്യ​ത. എ​ൺ​പ​തും​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ രാ​വി​ലെ വേ​ലി​യേ​റ്റ സ​മ​യ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്റെ ബ​ണ്ടി​ൽ അ​ള്ള വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ബ​ണ്ടി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ൾ വെ​ട്ടി​യും പൊ​ക്ക​മു​ള്ള ബ​ണ്ടി​ൽ​നി​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ചാ​ക്കി​ൽ നി​റ​ച്ചും മ​ട വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട്‌ ആ​റോ​ടെ മ​ട​വീ​ണു.

65 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​രെ​ല്ലാം നാ​മ​മാ​ത്ര ക​ർ​ഷ​ക​രാ​ണ്. മ​ട​വീ​ണ്​ വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​രം മു​ങ്ങു​ന്ന​തോ​ടെ ബ​ണ്ടി​ന്‌ ചു​റ്റും താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ​ക്കു​ള്ളി​ലും വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​ണ്. പു​ഞ്ച കൃ​ഷി​ക്കാ​യു​ള്ള പ​മ്പി​ങ്‌ ആ​രം​ഭി​ച്ച​തും ര​ണ്ടാം​കൃ​ഷി​ക്ക് വി​ള​വെ​ടു​ക്കാ​റാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​മെ​ല്ലാം മ​ട​വീ​ഴ്‌​ച ഭീ​ഷ​ണി​യി​ലാ​ണ്.

വേ​ലി​യേ​റ്റ സ​മ​യ​ത്ത് ജ​ല​നി​ര​പ്പ്‌ ഉ​യ​ർ​ന്ന​തി​നാ​ൽ പ​മ്പി​ങ്‌ ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. കു​ട്ട​നാ​ട്ടി​ലെ താ​ഴ്‌​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. പു​ല​ർ​ച്ച ആ​രം​ഭി​ക്കു​ന്ന വേ​ലി​യേ​റ്റം രാ​വി​ലെ 11 വ​രെ നി​ൽ​ക്കും. പി​ന്നെ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങും.

വൈ​കീ​ട്ട്​ വേ​ലി​യേ​റ്റം വീ​ണ്ടും ശ​ക്ത​മാ​കും. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ഇ​പ്പോ​ൾ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചി​ട്ടി​ല്ല. ന​ട​വ​ഴി​ക​ളും ഇ​ട​റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ ത​ന്നെ​യാ​ണ്. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 13, 14 വാ​ർ​ഡു​ക​ളി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​ണ്.

വേ​ലി​യേ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണം

വേ​ലി​യേ​റ്റ സ​മ​യ​ത്ത് ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​റു​ക​ൾ താ​ഴ്ത്തു​ക​യും വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ഉ​യ​ർ​ത്താ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​വും കൃ​ഷി വ​കു​പ്പും ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ച് കൃ​ത്യ​മാ​യി ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്റെ​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും ഷ​ട്ട​റു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​റും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Crisis of farmers in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.