1. ര​വി ക​രു​ണാ​ക​ര​ൻ മ്യൂ​സി​യ​ത്തി​ലെ ബ്യൂ​ക്​ സൂ​പ്പ​ർ കാ​ർ, പി​ന്നി​ൽ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ചു​വ​ർ​ചി​ത്രം 2. ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത ശി​ൽ​പ​ങ്ങ​ളും ര​വി ക​രു​ണാ​ക​ര​ന്റെ ചി​ത്ര​വും 3. ര​വി ക​രു​ണാ​ക​ര​ൻ മ്യൂ​സി​യം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കു​മു​ണ്ടൊ​രു താ​ജ്​​മ​ഹ​ൽ. ​പ്രി​യ​ത​മ​ന്‍റെ സ്നേ​ഹ സ്മാ​ര​ക​മാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യ ഒ​രു കാ​ഴ്ച​ബം​ഗ്ലാ​വാ​ണ​ത്​. കൗ​തു​ക​ക്കാ​ഴ്ച​ക​ളു​ടെ പ​റു​ദീ​സ​യാ​ണി​വി​ടം. സം​സ്ഥാ​ന​ത്തെ ഒ​ന്നാം​നി​ര ക​യ​ർ വ്യ​വ​സാ​യി​യാ​യി​രു​ന്ന ര​വി ക​രു​ണാ​ക​ര​ന്റെ ഓ​ർ​മ​ക്കാ​യി ഭാ​ര്യ ബെ​റ്റി ക​രു​ണാ​ക​ര​ൻ പ​ണി​തൊ​രു​ക്കി​യ ര​വി ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ മ്യൂ​സി​യം അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളു​ടെ​യും ശി​ൽ​പ​ങ്ങ​ളു​ടെ​യും സ​ഞ്ച​യ​മാ​ണ്. പൗ​രാ​ണി​ക​വും സ​മ​കാ​ലി​ക​വു​മാ​യ ഒ​രാ​യി​രം കൗ​തു​ക​ങ്ങ​ളാ​ണ്​ ഇ​വി​ടെ നി​ര​ന്നി​രി​ക്കു​ന്ന​ത്. സ്വ​ർ​ണം പൂ​ശി​യ പാ​ത്ര​ങ്ങ​ൾ മു​ത​ൽ ആ​ന​ക്കൊ​മ്പി​ൽ തീ​ർ​ത്ത ശി​ൽ​പ​ങ്ങ​ളു​ടെ വ​രെ ശേ​ഖ​രം. ത​ഞ്ചാ​വൂ​ർ ചി​ത്ര​ങ്ങ​ൾ മു​ത​ൽ കേ​ര​ളീ​യ ചു​വ​ർ​ചി​ത്ര​ങ്ങ​ളു​ടെ വ​രെ നീ​ണ്ട​നി​ര​ വേ​റെ. പാ​ശ്ചാ​ത്യ​വും പൗ​ര​സ്ത്യ​വു​മാ​യ ക​ര​വി​രു​തു​ക​ളി​ൽ വി​രി​ഞ്ഞ കാ​ഴ്ച​വ​സ്തു​ക്ക​ളു​ടെ സ​മ്മേ​ള​ന​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​വി ക​രു​ണാ​ക​ര​ന്റെ 21ാം ച​ര​മ​ദി​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്ച. പ​വ​ർ​ഹൗ​സ്​ പാ​ല​ത്തി​ന്​ സ​മീ​പ​ത്താ​യാ​ണ്​ ഈ ​സ്​​നേ​ഹ​കു​ടീ​രം നി​ല​കൊ​ള്ളു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​പൂ​ർ​വം സ്വ​കാ​ര്യ മ്യൂ​സി​യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ര​ണ്ട്​ നി​ല​ക​ളി​ലാ​യി 30,000 ച​തു​ര​ശ്ര​യ​ടി കെ​ട്ടി​ട​ത്തി​ലാ​ണ്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച​വ​സ്തു​ക്ക​ൾ നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്​ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ മ്യൂ​സി​യ​മെ​ന്ന പ​ദ​വി​യു​മു​ണ്ട്. പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ​ക്കാ​യി ഇ​ങ്ങ​നെ​യൊ​രു സ്മൃ​തി​പ​ർ​വം കേ​ര​ള​ത്തി​ൽ വേ​റെ​യി​ല്ല. രാ​ജ്യാ​ന്ത​ര ട്രാ​വ​ൽ പ്ലാ​റ്റ്ഫോ​മാ​യ ട്രി​പ് അ​ഡ്വൈ​സ​റി​ന്റെ 2020ലെ ​ട്രാ​വ​ലേ​ഴ്സ് ചോ​യ്‌​സി​ൽ കേ​ര​ള​ത്തി​ൽ ക​ണ്ടി​രി​ക്കേ​ണ്ട കാ​ഴ്ച​ക​ളി​ലൊ​ന്നാ​യാ​ണ് മ്യൂ​സി​യ​ത്തെ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. ര​വി ക​രു​ണാ​ക​ര​ന്റെ പി​താ​വും ക​യ​ർ വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന കെ.​സി. ക​രു​ണാ​ക​ര​നും മാ​താ​വ്​ ജ​ർ​മ​ൻ സ്വ​ദേ​ശി​നി മാ​ർ​ഗ​ര​റ്റും അ​വ​രു​ടെ യാ​ത്ര​ക​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച​വ​യും പി​ന്നീ​ട് ര​വി ക​രു​ണാ​ക​ര​നും ബെ​റ്റി​യും കൊ​ണ്ടു​വ​ന്ന​വ​യു​മ​ട​ക്ക​മു​ള്ള​വ​യാ​ണ്​ ഇ​വി​ട​ത്തെ ശേ​ഖ​രം.

ആ​ദ്യ കാ​ഴ്ച 1947 മോ​ഡ​ൽ ബ്യൂ​ക് സൂ​പ്പ​ർ കാ​റാ​ണ്. ഇ​ന്നും അ​തി​ന്‍റെ പ്രൗ​ഢി ക​ണ്ടാ​ൽ ചു​റ്റി​പ്പ​റ്റി കു​റെ​നേ​രം നി​ന്നു​പോ​കും. പു​രാ​ത​ന​മാ​യ ത​ഞ്ചാ​വൂ​ർ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​വും ഏ​റെ​യു​ണ്ട്. ആ​ന​ക്കൊ​മ്പി​ൽ നി​ർ​മി​ച്ച ശി​ൽ​പ​ങ്ങ​ളു​ടെ വി​പു​ല ശേ​ഖ​ര​മാ​ണ്​ അ​ടു​ത്ത ആ​ക​ർ​ഷ​ണം. മ​ഹാ​വി​ഷ്ണു​വി​ന്റെ ദ​ശാ​വ​താ​ര​ങ്ങ​ൾ, ഗ​ണ​പ​തി, കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ ദേ​വ​വ​ന്മാ​രു​ടെ രൂ​പ​ങ്ങ​ൾ ഒ​റ്റ​കൊ​മ്പി​ലും അ​ല്ലാ​തെ​യും പ​ണി​തൊ​രു​ക്കി​വെ​ച്ചി​രി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള അ​വ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ചി​രി​ക്കു​ന്ന​ത്.

24 കാ​ര​റ്റ് സ്വ​ർ​ണ​ലേ​ഖ​നം ചെ​യ്ത ടീ ​സെ​റ്റ്, ചൈ​നീ​സ് ഡ്ര​സി​ങ് ടേ​ബി​ൾ, നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മ‍ു​ള്ള മെ​യ്സ​ൻ ശി​ൽ​പ​ങ്ങ​ൾ, സ്വ​റോ​സ്കി ക്രി​സ്റ്റ​ൽ ശി​ൽ​പ​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​തി​പ്പു​ക​ൾ, പാ​പു​വ ന്യൂ​ഗി​നി​യി​ലെ പ​ര​മ്പ​രാ​ഗ​ത പ്ര​തി​മ, സാ​ർ കു​ടും​ബ​ത്തി​ന്റെ പോ​ഴ്സ​ലൈ​ൻ ചി​ത്രം, 200 ച​തു​ര​ശ്ര​യ​ടി​യി​ൽ ചു​വ​ർ​ചി​ത്ര​മാ​യി ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം അ​ങ്ങ​നെ നീ​ളു​ന്നു കാ​ഴ്ച​ക​ൾ.

കേ​ര​ള​ക്ക​ര​യു​ടെ പൈ​തൃ​ക കാ​ഴ്ച​ക​ൾ ‘കേ​ര​ള മു​റി’​യി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ​കാ​ല​ത്തെ ത​ടി​യി​ൽ പ​ണി​ത വീ​ടി​ന്‍റെ അ​റ​യും പു​ര​യും മ​ണി​ച്ചി​ത്ര​ത്താ​ഴു​മൊ​ക്കെ അ​​തേ​പ​ടി വെ​ച്ചി​ട്ടു​ണ്ട്. പ​ഴ​യ കാ​ല​ത്ത്​ കേ​ര​ളീ​യ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യും ശേ​ഖ​ര​ത്തി​ലു​ണ്ട്.

ഇ​വി​ടേ​ക്ക്​ എ​ത്തു​ന്ന​ത്​ ഭൂ​രി​ഭാ​ഗ​വും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്കെ​ല്ലാം ര​വി ക​രു​ണാ​ക​ര​ൻ മ്യൂ​സി​യ​ത്തെ​ക്കു​റി​ച്ച്​ അ​റി​യാം. നാ​ട്ടു​കാ​രി​ൽ ഇ​തി​ന്‍റെ മ​ഹ​ത്വം അ​റി​യു​ന്ന​വ​ർ ചു​രു​ക്ക​മാ​ണെ​ന്ന്​ ഇ​വി​ട​ത്തെ ഗൈ​ഡു​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Taj Mahal of Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.