ആറാട്ടുപുഴ: ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ് കണ്ടല്ലൂരിലെ കെ.ജി. രമേശിന്‍റെ വീട്ടുവളപ്പ്. പ്രകൃതി സ്നേഹത്തിന്‍റെ ഈ ഹരിതഭംഗി തീർത്തതാണ് കായംകുളം കണ്ടല്ലൂർ തെക്ക് പുതിയവിള പ്രണവത്തിൽ രമേശിനെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്‍റെ 2021-22 ലെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരത്തിന് അർഹനാക്കിയത്.
കണ്ടല്ലൂർ പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജങ്ഷന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്താണ് ‘‘ലക്ഷ്മീസ് അറ്റോൾ ’’ എന്ന പേരിൽ വർഷങ്ങളുടെ ശ്രമഫലമായി രമേശ് ജൈവവൈവിധ്യ ഉദ്യാനം സാധ്യമാക്കിയത്. ആയിരത്തഞ്ഞൂറോളോം സസ്യങ്ങളാണ് ഇവിടെ പരിപാലിച്ചു വരുന്നത്. സംസ്ഥാന വനമിത്ര അവാർഡ്,സരോജിനി ദാമോദരൻ ഫൗണ്ടേഷന്‍റെ അക്ഷയശ്രീ അവാർഡ് ,സി.പി.സി.ആർ.ഐ-യുടെ അവാർഡ്, കൃഷി വകുപ്പിന്‍റെ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ രമേശിനെ തേടി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.