കളി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത 15കാരന് മധ്യവയസ്കന്‍റെ മർദനം

ആറാട്ടുപുഴ: കുട്ടികളുടെ കളി തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത 15 വയസുകാരന് മധ്യവയസ്കന്‍റെ മർദനം. മരക്കമ്പ് കൊണ്ടുള്ള അടിയിൽ കണ്ണിന് പരിക്കേറ്റു.

തൃക്കുന്നപ്പുഴ പല്ലന കൊട്ടയ്ക്കാട് അനിൽ കുമാറിന്‍റെ മകൻ അരുണിനാണ് (15) പരിക്കേറ്റത്. സംഭവത്തിൽ സമീപവാസിയായ പല്ലന മുണ്ടൻ പറമ്പ് കോളനിയിൽ ശാർങധരനെതിരെ (55) തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടുവളപ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ അവരോടൊപ്പമുള്ള തന്‍റെ ചെറു മക്കളെ വിളിക്കാനായി ശാർങധരൻ അവിടെയെത്തി. ചെറുമക്കളെ വഴക്കു പറഞ്ഞ് ഓടിച്ചതിന് ശേഷം അവരെ കളിക്കാൻ വിളിച്ചത് എന്തിനാണെന്നു ചോദിച്ച് അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികളോട് ദേഷ്യപ്പെടുകയും അവരുടെ കളി സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത് മുന്നോട്ടു വന്ന അരുണിനെ കൈയിൽ കിട്ടിയ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. മർദനത്തിൽ ഇടത് കണ്ണിന് സാരമായി പരിക്കേറ്റു. കൂടാതെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മർദനത്തിന്‍റെ പാടുകളുണ്ട്. അരുണിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - boy beaten by middle aged man in arattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.