ആറാട്ടുപുഴ: മംഗലം എൽ.പി സ്കൂളിെൻറ തിണ്ണയിൽ രണ്ട് വർഷത്തിലേറെയായി അന്തിയുറങ്ങുന്ന ചെല്ലപ്പനാശാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ അധികാരികൾക്ക് പരാതി നൽകി. അസംബ്ലി ഹാളിലാണ് കാർത്തികപ്പള്ളി പുളിക്കീഴ് സ്വദേശിയായ ചെല്ലപ്പനാശാരി (80) അന്തിയുറങ്ങുന്നത്. ഭക്ഷണം പാകം ചെയ്യലും വിറകും മറ്റുസാമഗ്രികളും ശേഖരിച്ച് വെക്കുന്നതും എല്ലാം ഈ ഹാളിൽതന്നെ. പരാതി െപാലീസിനും പഞ്ചായത്ത് അധികാരികൾക്കും നൽകി. നാല് വർഷത്തിലേറെയായി വയോധികൻ മംഗലത്തുണ്ട്.
സ്കൂൾ പരിസരെത്ത ക്ഷേത്രവളപ്പിലെ കെട്ടിടങ്ങളിൽ ആയിരുന്നു മുമ്പ് താമസിച്ചിരുന്നത് കോവിഡ്കാലത്ത് സ്കൂൾ അടച്ചതോടെയാണ് താമസം സ്കൂൾ വരാന്തയിലേക്ക് മാറ്റിയത്. ആറാട്ടുപുഴക്കാർക്ക് സുപരിചിതനാണ് ഇദ്ദേഹം. പ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ തടിപ്പണി നടത്തിയിട്ടുണ്ട്. നാട്ടുകാർ അരിയും മറ്റും നൽകി സഹായിക്കും. തെരുവുനായ്ക്കളാണ് കൂട്ട്. ഭക്ഷണം നൽകുന്നതിനാൽ എട്ടോളം തെരുവുനായ്ക്കൾ വയോധികനെ ചുറ്റിപ്പറ്റി ഇവിടെയുണ്ട്. സ്കൂൾ അധികൃതർ മുമ്പ് പലതവണ ആവശ്യപ്പെട്ടിട്ടും വയോധികൻ താമസം മാറ്റാൻ തയാറായിരുന്നില്ല.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റാൻ നടത്തിയ ശ്രമം വിഫലമായി. വയോധികന് ഭാര്യയും മക്കളും ഉള്ളതിനാലാണ് നടക്കാതെ പോയത്. ദേവസ്വം ഭരണസമിതിയും പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിരുന്നു. മക്കളും ബന്ധുക്കളും പലതവണ വന്ന് വിളിച്ചിട്ടും പോകാൻ കൂട്ടാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ തുറക്കുന്നതിനുമുമ്പ് താൻ ഇവിടെനിന്ന് മാറുമെന്നും കുട്ടികളുടെ പഠനത്തിന് തടസ്സമാകില്ലെന്നും ചെല്ലപ്പനാശാരി സ്കൂൾ ഹെഡ്മിസ്ട്രസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.