??????????????????? ?????????? ???????????? ????????? ???????? ?????? ?????? ??????? ?????????? ?????????????

മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളിക്ക് കോസ്റ്റൽ പൊലീസ്​ രക്ഷകരായി

ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളിയ്ക്ക്  കോസ്റ്റൽ  പൊലീസ്​ രക്ഷകരായി. ബുധനാഴ്ച്ച രാവിലെ11 മണിയോടെ വലിയഴീക്കൽ ഹാർബറിന് പടിഞ്ഞാറ്  ആറ് നോട്ടിക്കൽ മൈൽ അകലെ വെച്ച് മഴവില്ല് വള്ളത്തിൽ മൽസ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ സാംബശിവനാണ് (48) നെഞ്ചുവേദന അനുഭവപ്പെട്ടത്.

തോട്ടപ്പള്ളി കോസ്റ്റൽ  ​പൊലീസിനെ  വിവരം അറിയിക്കുകയും ഉടനെ അവർ എത്തുകയും ചെയ്തു. 35 മിനിറ്റിനുള്ളിൽ കോസ്റ്റൽ പൊലീസിൻ്റെ ബോട്ടിൽ  സാംബശിവനെ കരയിൽ എത്തിച്ചു.ബോട്ടിൽ വെച്ചുതന്നെ പോലീസും കോസ്റ്റൽ വാർഡന്മാരും ചേർന്ന് സാംബശിവന് പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയിരുന്നു.ശേഷം ആംബുലൻസിൽ  കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .വേഗത്തിൽ വൈദ്യ സഹായം ലഭിച്ചതിനാൽ അപകടനില തരണം ചെയ്തു. അവിടെ നിന്നും വിദഗ്ദ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എ.എസ്.ഐ. ഫിലിപ്പ്, സീനിയർ സി.പി.ഒ. പ്രദീപ്, കോസ്റ്റൽ വാർഡന്മാരായ സഞ്ജയ്, രഞ്ജിത്ത്, ബോട്ട് ജീവനക്കാരായ ഇഗ്‌നേഷ്യസ്, അലക്‌സ്, സുനിൽ എന്നിവർ രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു

Tags:    
News Summary - Coastal police rescue worker who suffered chest pain during fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.