ധീരജ് വധം സി.പി.എം തിരക്കഥയെന്ന് യൂത്ത് കോൺഗ്രസ്‌ നേതാവ് എൻ.എസ്. നുസൂർ; 'ജയിലിലുള്ളവർ യഥാർഥ പ്രതികളല്ല, വരും ദിവസങ്ങളിൽ സത്യം പുറത്തുവരും'

ആറാട്ടുപുഴ: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ്, സി.പി.എം ആസൂത്രണം ചെയ്‌ത തിരക്കഥയുടെ ഇരയാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. യൂത്ത് കോൺഗ്രസ്‌ ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ജയിൽ വാസം അനുഭവിക്കുന്ന യൂത്ത് കോൺഗ്രസുകാരാരും അതിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികളല്ല. വരും ദിവസങ്ങളിൽ സത്യം പുറത്തുവരിക തന്നെ ചെയ്യും. അതുവരെ അവർക്ക് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം നൽകും -നുസൂർ പറഞ്ഞു.


യൂത്ത് കോൺഗ്രസ്‌ ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് ആർ. വിഷ്ണു ഹരിപ്പാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ, ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി. ഷുക്കൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ് കുമാർ, കെ.എസ്. ഹരികൃഷ്ണൻ, കെ. ബാബുക്കുട്ടൻ, ശരണ്യ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Dheeraj murder is CPM script says Youth Congress leader N.S. Nusoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.