ആറാട്ടുപുഴ: മദ്യവിൽപനക്കുറ്റം ചുമത്തി പല്ലന സ്വദേശിയുടെ പേരിലെടുത്ത കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് ഓഫിസിലെ ഇൻസ്പെക്ടർ(ഗ്രേഡ്) കെ. ബിജു, പ്രിവൻറിവ് ഓഫിസർ അംബികേശൻ എന്നിവരെയാണ് എക്സൈസ് കമീഷണർ സസ്പെൻഡ് ചെയ്തത്.
േമയ് അഞ്ചിനായിരുന്നു കേസിനാസ്പദ സംഭവം. പല്ലന സ്വദേശിയായ വിനയ കുമാറിെൻറ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വിദേശമദ്യം കണ്ടെത്തിയിരുന്നു. സാധാരണ ഇത്തരം കേസുകളിൽ പിഴയീടാക്കുകയാണ് പതിവ്. എന്നാൽ, വിൽപനക്കിടെ മദ്യം പിടികൂടിയതാണെന്ന് വരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
ഇതിനെതിരെ വിജയകുമാർ എക്സൈസ് കമീഷണർക്കും വിജിലൻസ് എൻഫോഴ്സ്മെൻറിനും പരാതി നൽകിയിരുന്നു. വിൽപന നടത്തിയിെല്ലന്നതിന് തെളിവായി ഇയാൾ സി.സി ടി.വി ദൃശ്യങ്ങളും ഹാജരാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമായതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.