കായലിൽ ചാടിയ വിദ്യാർഥിയെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു

ആറാട്ടുപുഴ: കൊച്ചി ജെട്ടി പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർഥിയെ രക്ഷിച്ചു. കൈത്തണ്ടയിൽ മുറിവുണ്ടാക്കിയ ശേഷം കായലിൽ ചാടിയ ആറാട്ടുപുഴ സ്വദേശിയായ വിദ്യാർഥിയെയാണ്​ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്​. ചൊവ്വാഴ്ച്ച വൈകീട്ട്​ അഞ്ച് മണിയോടെയായിരുന്നു സംഭവം.

കാറിൽ വന്ന യുവാവ് കാർ പാലത്തിൽ നിർത്തിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. മത്സ്യതൊഴിലാളികൾ കരക്കെത്തിച്ച യുവാവിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഠന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചതെന്ന്​ പൊലീസ് പറഞ്ഞു.

Tags:    
News Summary - Fishermen rescue student who jumped into lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.