ആറാട്ടുപുഴ: തീരവാസികൾക്ക് ആശ്വാസമായി പ്രവാസി മലയാളിയുടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്. തൃക്കുന്നപ്പുഴ കുമ്പളത്ത് സൈനുല്ലാബ്ദീനാണ് തൃക്കുന്നപ്പുഴ ജങ്ഷന് സമീപമുള്ള വീടിനോട് ചേർന്ന് സംവിധാനം ഒരുക്കിയത്. മണിക്കൂറിൽ 500 ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയും. നാട്ടുകാർക്ക് വെള്ളം ശേഖരിക്കുന്നതിന് ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ ശുദ്ധീകരിച്ച വെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നതറിഞ്ഞാണ് പ്ലാന്റ് സ്ഥാപിച്ചതെന്ന് സൈനുല്ലാബ്ദിൻ പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.സുധിലാൽ, നദീറ ഷാക്കിർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ഷംസുദ്ദീൻ കായിപ്പുറം, കെ.കെ.സുരേന്ദ്രനാഥ്, സി.പി.എം.ഏരിയ കമ്മിറ്റിയംഗം രത്നകുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അനീഷ് മട്ടത്തിൽ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ അസ്ലം, ജില്ലാ സെക്രട്ടറി ടി.എം.റാഫി, അമ്മിണി ടീച്ചർ, ഡി.സി.സി സെക്രട്ടറി അഡ്വ. എം.ബി.സജി, നൈസിൽ പാനൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.