ആറാട്ടുപുഴ: വീട്ടമ്മയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം പുതിയവിള പട്ടോളിമാർക്കറ്റ് സനൽഭവനത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സതിയമ്മയെയാണ് (65) മരിച്ച നിലയിൽ കണ്ടത്. ഇവിടെ തനിച്ച് താമസിക്കുകയായിരുന്നു.
സതിയമ്മക്ക് മൂന്ന് ആൺ മക്കളാണുളളത്. ഇതിൽ ഗ്രഫ് സൈനീകരായ രണ്ടു പേർ ജോലിസ്ഥലത്താണ്. ഒരാൾ എറണാകുളത്തുമാണ്. ബുധനാഴ്ച ഉച്ചയോടെ ഇവർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വന്ന് നോക്കിയപ്പോൾ വീട് അടഞ്ഞ നിലയിലുമായിരുന്നു. പിന്നീട് ബന്ധു എത്തി വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് സോഫയിൽ മരിച്ച നിലയിൽ കാണുന്നത്.
കനകക്കുന്ന് പോലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ സംശയിക്കത്തക്ക യാതൊന്നും പ്രാഥമിക പരിശോധനയിയിൽ ഇല്ലെന്ന് പൊലീസ് പറഞ്ഞു. മക്കൾ: സനൽകുമാർ, സുനിൽ കുമാർ, ഷാജി. മരുമക്കൾ: ദിവ്യ, ദീപ, സൂര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.