അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

ആറാട്ടുപുഴ: അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. വിധവയായ ആറാട്ടുപുഴ പുത്തൻപുരയിൽ വത്സലക്കാണ് (58) പരിക്കേറ്റത്. കഴിഞ്ഞ 28നാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്.

അക്രമികളിൽ ഒരാളുടെ ആദ്യ ഭാര്യയുടെ മകന്‍റെ വഴി പ്രശ്‌നത്തിൽ തന്‍റെ മകൻ ഇടപെട്ടതിന്‍റെ പേരിലാണ് ആക്രമണമെന്ന്് വത്സല പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

29ന് തൃക്കുന്നപുഴ പൊലീസ് മെഡിക്കൽ കോളേജിൽ എത്തി ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പോലീസ് കേസെടുക്കാൻ വൈകിയതിനാൽ വത്സല ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

Tags:    
News Summary - Housewife injured in neighbour's attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.