ആറാട്ടുപുഴ: ആജീവനാന്ത ഗാരൻറിയിൽ ഒരു സാനിറ്റൈസർ മെഷീൻ, അതും തുച്ഛവിലയ്ക്ക്. ഞെട്ടണ്ട, പറഞ്ഞത് സത്യമാണ്. തൃക്കുന്നപ്പുഴ പല്ലന കുറ്റിക്കാട്ട് വീട്ടിൽ കെ.എ. സമീറാണ് അത്തരത്തിലൊരു സംവിധാനം നിർമിച്ചു നൽകുന്നത്.
കാലുകൊണ്ട് ചവിട്ടിയും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമടക്കം നിരവധി സാനിറ്റൈസർ മെഷീനുകൾ വിപണിയിലുെണ്ടങ്കിലും ആയിരങ്ങളാണ് വില. മെഷീൻ എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടേണ്ട. പി.വി.സി പൈപ്പ് ഉപയോഗിച്ച് നിർമിക്കുന്ന ചെറിയൊരു സംവിധാനം മാത്രമാണിത്. ഫാമുകളിൽ കോഴിക്ക് വെള്ളം കൊടുക്കുന്നതിനായി ഒരുക്കുന്ന സംവിധാനത്തിലെ നിപ്പിൾ ഡ്രിങ്കർ എന്ന ഭാഗമാണ് ഈ സാനിറ്റൈസർ സംവിധാനത്തിലെ പ്രധാനഭാഗം. ഇതുവഴിയാണ് സാനിറ്റൈസർ പുറത്തേക്ക് വരുന്നത്.
പി.വി.സി പൈപ്പിെൻറ അടിയിൽ കുത്തനെ ഘടിപ്പിച്ച നിപ്പിളിൽ കൈവെള്ള മുട്ടിച്ചാൽ മതി സാനിറ്റൈസർ പുറത്തേക്ക് വരും. ഇത് സമീറിെൻ സ്വന്തം കണ്ടുപിടിത്തമല്ല. നീർക്കുന്നം കിഴക്ക് ആഞ്ഞിലിപ്പുറം പള്ളിക്ക് സമീപമുള്ള മജീദിെൻറ കോഴിക്കടയിൽ ചെന്നപ്പോൾ അവിടെ നിർമിച്ച സാനിറ്റൈസർ സംവിധാനത്തിെൻറ ആശയം കടമെടുത്തതാണ്. സമീർ തന്നെ ആകർഷിച്ച ഈ സംവിധാനം ചെറിയപരിഷ്കാരം വരുത്തി പെയിൻറടിച്ച് കൗതുകത്തിനായി വീട്ടിലൊരണ്ണം സ്ഥാപിച്ചു.
ഹരിപ്പാട്ടെ സ്വകാര്യ സ്കൂളിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലി നോക്കുന്ന സമീർ സ്കൂളിലും ഏതാനും എണ്ണം സ്ഥാപിച്ചു. ഇതുകണ്ട് ഇഷ്ടപ്പെട്ട സ്കൂൾ അധികാരികൾ അവരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലും പുതിയ സാറ്റിറ്റൈസർ മെഷീൻ സ്ഥാപിച്ചു. ആവശ്യക്കാർ ഏറിയതോടെ തിരക്കും വർധിച്ചു. 350 രൂപക്കാണ് വില.
യന്ത്രസഹായമില്ലാതെ കൈ ഉപയോഗിച്ചാണ് എല്ലാ പണിയും ചെയ്യുന്നത്. മകൻ മുഹമ്മദ് ദുർറയും സഹായിയായുണ്ട്. പ്രതിസന്ധികാലത്ത് യാദൃച്ഛികമായി ചെറിയൊരു വരുമാനമാർഗം കിട്ടിയതിെൻറ ആശ്വാസത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.