ആറാട്ടുപുഴയിൽ റോഡരിക് കോൺക്രീറ്റ് ചെയ്യുന്ന പണിക്ക് തുടക്കമായി

ആറാട്ടുപുഴ: കടലാക്രമണം മൂലം കടൽഭിത്തിക്കും റോഡിനും ഇടയിൽ  മണ്ണ് ഒലിച്ച് പോയി രൂപപ്പെട്ട ഗർത്തം കല്ലിട്ട് നികത്തി കോൺക്രീറ്റ് ചെയ്യുന്ന പണിക്ക് തുടക്കമായി. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ആറാട്ടുപുഴ കള്ളിക്കാട് എ.കെ.ജി.നഗർ മുതൽ തെക്കോട്ട് 190 മീറ്റർ നീളത്തിലാണ് റോഡരിക് കോൺക്രീറ്റ് ചെയ്യുന്നത്.

കരിങ്കല്ല് റോഡരികിലെ കുഴിയിൽ  ഇറക്കുന്ന പണി പുരോഗമിക്കുകയാണ്. നിരന്തരമായുണ്ടായ കടലാക്രമണം മൂലം മണൽ ഒലിച്ച് പോയാണ് റോഡരിക് ഗർത്തമായി മാറിയത്. ബസ്റ്റാൻ്റ് മുതൽ തെക്കോട്ട് അര കിലോമീറ്ററോളം നീളത്തിൽ ഈ പ്രശ്നം നിലനിന്നിരുന്നു.

കടലാക്രമണ സമയത്ത് കുഴിയിലേക്ക് തിരമാല പതിക്കുന്നത് റോഡ് തകരുന്നതിനും കാരണമായി. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് റോഡരിക് കോൺക്രീറ്റ് ചെയ്തത്. ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി. നഗർ വരെയുള്ള ഭാഗത്ത് വർഷങ്ങൾക്ക് മുമ്പ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് ശേഷിക്കുന്ന ഭാഗത്തെ പണികൾക്കും പൊതുമരാമത്ത് വകുപ്പ് തയ്യാറായത്.

ശേഷിക്കുന്ന ഭാഗത്തെ കോൺക്രീറ്റ് ജോലിക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. മാസാവസാനത്തോടെ പണികൾ പൂർത്തിയാകും. ഇതു വഴി  റോഡ് വീതിയാകുകയും കടലാക്രമണത്തിൽ നിന്നും റോഡിന് സംരക്ഷണം ലഭിക്കുകയും ചെയ്യും  

Tags:    
News Summary - roadside concreting work in arattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.