ആറാട്ടുപുഴ: ദിവസങ്ങളായി പ്രക്ഷുബ്ദമായിരുന്ന കടൽ കരയിലേക്ക് അടിച്ച് കയറാൻ തുടങ്ങിയതോടെ തീരദേശവും ദുരിതത്തിലായി. ആറാട്ടുപുഴയുടെ തീരങ്ങളിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കടലാക്രമണം ശക്തമായത്. പത്തിശേരി മുതൽ എ.സി. പള്ളി ജങ്ഷൻ വരെയുള്ള ഭാഗത്താണ് കടലാക്രമണം ദുരിതം വിതച്ചത്.
എം.ഇ.എസ്. ജങ്ഷൻ ഭാഗത്ത് അപകടാവസ്ഥയേറി. കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിന്റെ അരിക് തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് വലിയഴിക്കൽ -തൃക്കുന്നപ്പുഴ റോഡ് ഏത് നിമിഷവും മുറിയും. ഇവിടെ 250 മീറ്റർ നീളത്തിൽ ജിയോ ബാഗ് അടുക്കി താൽക്കാലിക പ്രതിരോധം തീർക്കുന്നതിന് 28 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെണ്ടർ നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണം ആരംഭിക്കുന്നതിന് ആഴ്ചകൾ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.