മത്സ്യബന്ധനത്തിനിടെ കടലിൽ വീണ യുവാവിനായി തെരച്ചിൽ തുടരുന്നു

ആറാട്ടുപുഴ: അഴിക്കലിൽനിന്നും മത്സ്യ ബന്ധനത്തിന് പോയി ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ വീണ് കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു. അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാജേ‌ഷിനെയാണ് (കണ്ണൻ - 30) കാണാതായത്.

ബുധനാഴ്ച പുറപ്പെട്ട ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ഊണ് കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനിടെ കാൽവഴുതി വീണാണ് അപകടമുണ്ടായത്. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിൻെറ നേതൃത്വത്തിലാണ് തിരച്ചിൽ.

സബ് ഇൻസ്പക്ടർ എ. മണിലാൽ, എ.എസ്.ഐമാരായ കെ. കൃഷ്ണകുമാർ, ഫിലിപ്പ് എന്നിവരാണ് നേതൃത്വം നൽകുന്നത്. കോസ്റ്റൽ വാർഡൻമാരായ വിജിത്ത്, വിഷ്ണു തിലകൻ, ശ്രിമോൻ, രജ്ഞിത് ബോട്ട് ക്രൂസ് സുനിൽ, സ്രാങ്ക് സൈജു, ലാസ്ക്കർ സുഭാഷ് എന്നിവരും സംഘത്തിലുണ്ട്.

Tags:    
News Summary - search for missing fisherman arattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.