ആറാട്ടുപുഴ: പൈപ്പിൽനിന്നും ലഭിക്കുന്നത് ചെളി കലങ്ങിയ വെള്ളം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്ര വളപ്പിലെ കുഴൽ കിണറിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഉപയോഗയോഗ്യമല്ലാതാകുന്നത്.
പഞ്ചായത്ത് 13, 14, 15, 16 വാർഡുകളിലാണ് ഈ ബുദ്ധിമുട്ട് അധികവും. വാട്ടർ അതോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ മോട്ടോറിെൻറ ഫിൽറ്റർ തകരാറിലായതായി കണ്ടെത്തി. 10 എച്ച്.പി.യുടെ മോേട്ടാറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. യന്ത്രത്തിെൻറ ശക്തിക്കനുസരിച്ച് വെള്ളം ലഭിക്കാത്ത ഘട്ടത്തിൽ മണ്ണും ചളിയും കയറുന്നതാണ് ഫിൽറ്റർ കേടാകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
മോട്ടോർ മാറ്റി വെച്ചാലും പ്രശ്നം നിലനിൽക്കാനാണ് സാധ്യത. പുതിയ കുഴൽക്കിണർ സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരമുണ്ടാക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എ.കെ.ജി.നഗറിൽ സ്ഥാപിച്ചിട്ടുള്ള കുഴൽകിണർ പ്രവർത്തനസജ്ജമാക്കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അധികൃതർ. വില കൊടുത്ത് വെള്ളം വാങ്ങിയാണ് ജനങ്ങൾ ആവശ്യങ്ങൾ നടത്തുന്നത്. അതിന് കഴിയാത്തവർ പലപ്പോഴും ഈ ജലം തന്നെ ഉപയോഗിക്കേണ്ടി വരുന്നു. പ്രശ്ന പരിഹാരം വേഗത്തിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് നാട്ടുകാർ കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.